Image

കൽക്കിയെന്നെ പുതിയൊരു ലോകത്തേക്ക് കൂട്ടിക്കൊണ്ട് പോയി ; രാജ മൗലി

Published on 27 June, 2024
കൽക്കിയെന്നെ പുതിയൊരു ലോകത്തേക്ക് കൂട്ടിക്കൊണ്ട് പോയി ; രാജ മൗലി

പ്രഭാസിനെ നായകനാക്കി നാഗ് അശ്വിൻ സംവിധാനം ചെയ്‌ത ബ്രഹ്മാണ്ഡ ചിത്രം 'കൽക്കി 2898 എഡി'യെ പ്രശംസിച്ച് സംവിധായകൻ എസ് എസ് രാജമൗലി. സിനിമയുടെ അവസാന 30 മിനിറ്റ് എന്നെ പുതിയൊരു ലോകത്തേക്ക് കൊണ്ടുപോയെന്ന് രാജമൗലി പറയുന്നു.

'കൽക്കി 2898 എഡിയുടെ ലോകം ഇഷ്ടപ്പെട്ടു. അവിശ്വസനീയമായ സജ്ജീകരണങ്ങളോടെ അത് എന്നെ പല തലത്തിലേക്ക് കൊണ്ടുപോയി. തന്റെ സമയവും അനായാസവും കൊണ്ട് ഡാർലിംഗ് അതിനെ ഞെട്ടിച്ചു. അമിതാഭ് ജി, കമൽ സാർ, ദീപിക എന്നിവരിൽ നിന്ന് ലഭിച്ചത് മികച്ച പിന്തുണ. സിനിമയുടെ അവസാന 30 മിനിറ്റ് എന്നെ പുതിയൊരു ലോകത്തേക്ക് കൂട്ടിക്കൊണ്ടുപോയി. അത് സൃഷ്ടിക്കാൻ എടുത്ത സമാനതകളില്ലാത്ത പ്രയത്നത്തിന് നാഗിക്കും മുഴുവൻ വൈജയന്തി ടീമിനും അഭിനന്ദനങ്ങൾ'- എന്ന് രാജമൗലി സമൂഹ മാധ്യമങ്ങളിൽ കുറിച്ചു.

പ്രഭാസിനെ നായകനാക്കി നാഗ് അശ്വിൻ സംവിധാനം ചെയ്‌ത ബ്രഹ്മാണ്ഡ ചിത്രം കൽക്കി എഡി 2898 തിയേറ്ററിൽ പ്രദർശനത്തിന് എത്തിയിരുന്നു. സിനിമയ്ക്ക് എല്ലാ കോണുകളിൽ നിന്നും മികച്ച പ്രതികരണമാണ് ലഭിക്കുന്നത്. ഇന്ത്യൻ സിനിമയിലെ അത്ഭുതമെന്നു ഒറ്റവാക്കിൽ വിശേഷിപ്പിക്കാവുന്ന സിനിമയാണ് കൽക്കി. പ്രഭാസും അമിതാഭ് ബച്ചനും കമൽഹാസനും ദീപിക പദുക്കോണും തുടങ്ങി ചെറുതും വലുതുമായ താരനിരകൾ എല്ലാം തന്നെ ഗംഭീര പ്രകടനമാണ് സിനിമയിൽ കാഴ്‌ച വച്ചിരിക്കുന്നത്. മേക്കിംഗും ഗ്രാഫിക്സും പശ്ചാത്തല സംഗീതവും ഛായാഗ്രഹണവും സംഘട്ടനവുമെല്ലാം ഒന്നിനൊന്നു മികച്ചുനിൽക്കുന്ന ചിത്രമാണ്.

വേഫറർ ഫിലിംസാണ് കേരളത്തിൽ കൽക്കി വിതരണത്തിനെത്തിക്കുന്നത്. തെലുങ്ക്, ഹിന്ദി, തമിഴ്, മലയാളം, കന്നഡ, ഇംഗ്ലീഷ് തുടങ്ങി ഒന്നിലധികം ഭാഷകളിൽ എത്തിയിരിക്കുന്ന സിനിമയ്ക്ക് പ്രേക്ഷകരേറെയാണ്. ഹൈപ്പ് കൂടുതലായതിനാൽ തന്നെ സിനിമയുടെ പ്രീ ബുക്കിങ്ങിലും വലിയ ചലമുണ്ടാക്കാൻ സാധിച്ചു എന്നതും കൽക്കിയുടെ നേട്ടമാണ്.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക