Image

ദേഹിയില്ലാത്ത ആത്മാവ് (ദേവു ഉമ പട്ടേരി)

Published on 28 June, 2024
ദേഹിയില്ലാത്ത ആത്മാവ് (ദേവു ഉമ പട്ടേരി)

നിശബ്ദതയെ കടമെടുത്ത്
അവൾ മൗനിയായതെപ്പോഴാണെന്നറിയാമോ,..
ആത്മാർത്ഥതയെ ചോദ്യം ചെയ്ത്
സ്നേഹത്തെ കീറി മുറിച്ച്
വിശ്വാസത്തെ വഞ്ചിച്ചപ്പോൾ...
നീയെന്ന തോണിയിൽ മാത്രം
സഞ്ചരിച്ചിരുന്നവളെ
വഴിയാത്രയ്ക്കാർക്ക് വേണ്ടി
പാതി വഴിയിൽ ഉപേക്ഷിച്ചപ്പോൾ...
എന്നിട്ടും നിനക്കായവൾ
കാത്തിരിക്കുന്നുവെങ്കിൽ
ദേഹിയില്ലാത്ത ആത്മാവ് മാത്രമാണവൾ...
ഇനിയൊരാളെയും ഹൃദയത്തിലാവാഹിക്കുവാൻ
കെൽപില്ലാതെ എന്നോ മരണപ്പെട്ടവൾ...
ഭ്രാന്തൻ ചിന്തകളെ കൂടെ കൂട്ടി
സ്വയം ഉന്മാദിയായവൾ...
നീ കേൾക്കാറില്ലേ...
പാതിരാവിന്റെ മറവിൽ
അവളുടെ പൊട്ടിച്ചിരികൾ...
അടക്കിപ്പിടിച്ച തേങ്ങലുകൾ...
ഒപ്പം ചങ്ങലയുടെ കിലുക്കം...
ദിനരാത്രങ്ങൾ മാറിമറിയുന്നതറിയാതെ
അപരിചയ പാതയിലൂടെ
നിന്നെ തേടിയലയുന്നവളെ
ഭ്രാന്തിയാക്കിയത്
അനേകരാൽ പ്രണയിക്കപ്പെടുകയെന്ന
നിന്റെ സ്വാർത്ഥ മോഹങ്ങളായിരുന്നില്ലേ...
എന്നിട്ടും അവളെന്തിനാ നിന്നെ മാത്രം...
ഇങ്ങനെ പ്രണയിക്കുന്നത്...
           
ദേവു ✍️
 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക