Image

60 ലെത്തിയ പറക്കും മാലാഖ ( വിശ്രമമില്ലാതെ ഓടിയ പി.ടി. ഉഷ : കെ.പി. സുധീര

കെ.പി. സുധീര Published on 28 June, 2024
60 ലെത്തിയ പറക്കും മാലാഖ ( വിശ്രമമില്ലാതെ ഓടിയ പി.ടി. ഉഷ : കെ.പി. സുധീര

ഭാരതത്തിന്റെ നിത്യാഭിമാനം ഡോ. പി.ടി.ഉഷ എം.പി. (അഥവാ, ഇന്ത്യന്‍ ഒളിംപിക്‌സ് അസോസിയേഷന്‍ ചെയര്‍പേഴ്‌സണ്‍)

ആ മഹിത ജന്മത്തിന്റെ 6 പതിറ്റാണ്ട് തികയ്ക്കുന്നു. കേരളത്തില്‍ നിന്ന് ഭാരതത്തിന്റെ അഭിമാനം കാത്തു സൂക്ഷിക്കാന്‍ ഈ സുവര്‍ണ താരം വേണ്ടി വന്നു. ഇപ്പോള്‍ MP യായി ഇന്ത്യന്‍ പാര്‍ലമെന്റില്‍ വലിയ കായിക സ്ഥാനമാനങ്ങള്‍ അലങ്കരിച്ച് ഇരിക്കുന്നു.  രാഷ്ട്രീയ പകപോക്കലിനായി അവര്‍ക്ക് നേരെ കൂരമ്പുകള്‍ അയയ്ക്കുന്നവരേ. നിങ്ങള്‍ അവരുടെ ഗൃഹം സന്ദര്‍ശിക്കു എണ്ണമറ്റ മെഡലുകള്‍ കണ്ടു തീരാനാവാതെ നിങ്ങള്‍ കുഴങ്ങും.  ആ ചെറിയ പെണ്‍കുട്ടി വിശ്രമമില്ലാതെ ഓടുകയായിരുന്നു. തണു തണുത്ത രാത്രികളില്‍, ഉഷ്ണിക്കുന്ന പകലുകളില്‍, തോരാ മഴ പെയ്യുന്ന പുലര്‍ച്ചെ കളില്‍, നാമെല്ലാം പുതപ്പിനടിയില്‍ സുഖനിദ്ര കൊള്ളുമ്പോള്‍ അവര്‍ നാടിന് വേണ്ടി ഓടുകയായിരുന്നു - അവിശ്രമമായ ആ പരിശ്രമമാണ് ഏഷ്യന്‍ ഗെയിംസില്‍ നമുക്ക്  മെഡലുകള്‍  നേടിത്തന്നത്. ഇന്ത്യയുടെ മാനം കാത്തത് പിന്നേയും എത്രയോ മത്സരങ്ങളില്‍ വിജയിയായി - ഈ പറക്കുന്ന മാലാഖ. 

ഇന്ത്യയിലെ ഏറ്റവും മികച്ച കായികതാരങ്ങളിലൊരാളാണ് പി.ടി. ഉഷ . 1984-ല്‍ പദ്മശ്രീ ബഹുമതിയും അര്‍ജുന അവാര്‍ഡും ഉഷ കരസ്ഥമാക്കി 2000 -ല്‍ ഇന്ത്യയുടെ അന്താരാഷ്മത്സരങ്ങളില്‍ നിന്ന്  വിരമിച്ചു. ഇപ്പോള്‍ വളര്‍ന്നു വരുന്ന കായിക പ്രതിഭകളെ പരിശീലിപ്പിക്കാന്‍ ഉഷ സ്‌കൂള്‍ ഓഫ് അത്ലറ്റിക്‌സ് നടത്തുന്നു.[1] 1985 ലും 1986 ലും ലോക അത്ലറ്റിക്‌സിലെ മികച്ച പത്തുതാരങ്ങളില്‍ ഒരാള്‍ ഉഷയായിരുന്നു. ഉഷയ്ക്കു മുമ്പും പിന്നീടും ഇന്ത്യയില്‍ നിന്നൊരാളും ഈ ലിസ്റ്റില്‍ ഇടംനേടിയിട്ടില്ല.

പറക്കുന്ന ഒരു പുത്തന്‍ തലമുറയെ വാര്‍ത്തെക്കുകയുമാണ് അവര്‍ -
നാടിന് അഭിമാനത്തിന്റെ മസ്തകം ഉയര്‍ത്തിപ്പിടിക്കാന്‍ കെല്‍പ് തന്ന Dr. PT ഉഷാജിക്ക് ഹൃദയം നിറഞ്ഞ പിറന്നാള്‍ ആശംസകള്‍ - ഒരുപാട് കാലം ആരോഗ്യത്തോടെ നാടിനായി ജീവിക്കാന്‍ ഇടവരട്ടെ.

Hats off..we are really proud of you..
സ്‌നേഹത്തോടെ, കെ.പി. സുധീര
 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക