Image

വിജയ് സേതുപതിയുടെ മഹാരാജ ഒടിടിയിലേക്ക്

Published on 28 June, 2024
വിജയ് സേതുപതിയുടെ മഹാരാജ ഒടിടിയിലേക്ക്

വിജയ് സേതുപതിയെ നായകനാക്കി എത്തിയ മഹാരാജ ഒടിടി റിലീസിന് ഒരുങ്ങുന്നു. വിജയ് സേതുപതിയുടെ അമ്ബതാം ചിത്രമായി എത്തിയ ചിത്രം നൂറ് കോടി ക്ലബ്ബിലേക്ക് അടുക്കുകയാണ്.

ജൂണ്‍ 14 നാണ് ചിത്രം തീയേറ്ററുകളില്‍ എത്തിയത്.

നിതിലൻ സ്വാമിനാഥൻ സംവിധാനം ചെയ്യുന്ന ചിത്രം ജൂലായ് 19 ന് ഒടിടി റിലീസ് ചെയ്യുമെന്നാണ് പുറത്തുവരുന്ന റിപ്പോർട്ടുകള്‍. നെറ്റ്ഫ്‌ളിക്‌സ് ആണ് ചിത്രത്തിന്റെ ഒടിടി സ്ട്രീം പാർട്ടണർ.

തമിഴ്‌നാടിന് പുറമെ കേരളത്തിലും തെലങ്കാനയിലും ചിത്രം മികച്ച റിപ്പോർട്ടുകളാണ് നേടിയത്. നേരത്തെ കേരളത്തില്‍ എത്തിയ വിജയ് സേതുപതി കേരളത്തിലെ പ്രേക്ഷകർക്ക് നന്ദി പറഞ്ഞിരുന്നു.

വിജയ് സേതുപതി, മംമ്ത മോഹൻദാസ്, അനുരാഗ് കശ്യപ്, അഭിരാമി, ഭാരതി രാജ, നട്ടി, സിംഗം പുലി, കല്‍ക്കി തുടങ്ങിയവരാണ് മഹാരാജയിലെ പധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചത്

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക