Image

'യൂ ആര്‍ എ സക്കര്‍' - (രാജു മൈലപ്രാ)

രാജു മൈലപ്രാ Published on 29 June, 2024
'യൂ ആര്‍ എ സക്കര്‍' - (രാജു മൈലപ്രാ)

അങ്ങിനെ ലോകമെമ്പാടുമുള്ള അമേരിക്കന്‍ ജനത ആകാംഷാപൂര്‍വ്വം കാത്തിരുന്ന പ്രഥമ ബൈഡന്‍-ട്രമ്പ് പ്രസിഡന്‍ഷ്യല്‍ ഡിബേറ്റ് കഴിഞ്ഞു-തികച്ചും പരിഹാസ്യവും പരിതാപകരവുമായിരുന്ന ഒരു സംവാദമായിരുന്നു ഇത് എന്നാണ് പൊതുവേയുള്ള അഭിപ്രായം. നിരാജനകവും എന്നു കൂടി വേണമെങ്കില്‍ കൂട്ടിചേര്‍ക്കാം.

പിഞ്ചുകുഞ്ഞുങ്ങളേപ്പോലെ പിച്ചവെച്ചു മന്ദം മന്ദം സ്റ്റേജിലേക്കു നടന്നു വന്ന ബൈഡന്‍ അങ്കിളും, ഒരു പുച്ഛഭാവത്തോടെ കടന്നുവന്ന ട്രമ്പ് മച്ചമ്പിയും തുടക്കത്തിലെ അപശ്ശഃകുനങ്ങളായിരുന്നു എന്നു പറയാതിരിക്കുവാന്‍ നിര്‍വ്വാഹമില്ല. സാമാന്യ മര്യാദയനുസരിച്ച് പരസ്പരം അഭിവാദ്യം ചെയ്യുവാനോ, ഷെയ്ക്ക് ഹാന്‍ഡ് നല്‍കുവാനോ രണ്ടുപേരും തയ്യാറായില്ല-(ഒരു ഗവര്‍ണ്ണര്‍-മുഖ്യമന്ത്രി ലൈന്‍) ഇതിലൊരു മഹാനെയാണ് അടുത്ത അമേരിക്കന്‍ പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെടേണ്ടതെന്ന് ഓര്‍ത്തപ്പോള്‍, അമേരിക്കന്‍ ജനതയോട് സഹതാപം തോന്നി.

നിലാവത്ത് അഴിച്ചുവിട്ട കോഴിയെപ്പോലെയായിരുന്നു ബൈഡന്റെ അവസ്ഥ- എവിടെയാണ് താന്‍ നില്‍ക്കുന്നതെന്ന് യാതൊരു പരിസര ബോധവുമില്ലാത്ത അവസ്ഥ. കണ്ണുകള്‍ക്ക് ഒരു ചലനവുമില്ല. എന്നാല്‍ ട്രമ്പാകട്ടെ, പച്ചാളം ഭാസിയെപ്പോലും കടത്തിവെട്ടുന്ന തരത്തില്‍, നവരസങ്ങളും കടന്ന് പല ഗോഷ്ഠികളും, ചേഷ്ഠകളും കാണിച്ചുകൊണ്ടായിരുന്നു ആദ്യവസാനം പെരുമാറിയത്.
1960-ലാണ് ആദ്യമായി ഒരു പ്രസിഡന്‍ഷ്യല്‍ ഡിബേറ്റ് പ്രക്ഷേപണം ചെയ്യുന്നത്. റിച്ചാര്‍ഡ് നിക്‌സനും, ജോണ്‍ എഫ്. കെന്നഡിയും തമ്മില്‍- ആ തിരഞ്ഞെടുപ്പില്‍ കെന്നഡി പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ടു.

അന്നു മുതല്‍, ഇന്നുവരെ നടന്നിട്ടുള്ള ഡിബേറ്റുകളില്‍, ഏറ്റവും താഴ്ന്ന നിലവാരം പുലര്‍ത്തിയ ഒന്നായിരുന്നു ഈ കഴിഞ്ഞു പോയത്.

ആരോഗ്യ അന്താരാഷ്ട്ര, അതിര്‍ത്തി പ്രശ്‌നങ്ങള്‍ തുടങ്ങിയവയൊക്കെയും ചര്‍ച്ച ചെയ്യപ്പെട്ടു.
'ഈ കിഴങ്ങന്‍ പറയുന്നതൊന്നും എനിക്കു മനസ്സിലാകുന്നില്ല'- എന്ന് ഒരവസരത്തില്‍ ട്രമ്പ് തുറന്നടിച്ചു.' ഇങ്ങേരുടെ ഭരണകാലത്ത് അന്താരാഷ്ട്ര ലവലില്‍ നമ്മുടെ നിലയും വിലയുമെല്ലാം കളഞ്ഞു കുളിച്ചു-ഇന്ന് ഒരുത്തനും നമ്മലെ പേടിയല്ല-ഞാന്‍ പ്രസിഡന്റായിരുന്നെങ്കില്‍ റഷ്യ, യുക്രൈനെ അക്രമിക്കില്ലായിരുന്നു-ഹമാസ് ഇസ്രയേലിനെതിരെ തലപൊക്കുകയില്ലായിരുന്നു- ലോകമെമ്പാടുമുള്ള ക്രിമിനലുകള്‍, നിയമവിരുദ്ധമായി അമേരിക്കയിലേക്ക് കുടിയേറുകയില്ലായിരുന്നു. അമേരിക്കന്‍ പട്ടാളത്തിന് ഈ മരങ്ങോടനോട് ഒരു ബഹുമാനവുമില്ല-'
ഒരു അമേരിക്കന്‍ 'പൗരപ്രമുഖന്‍' കേള്‍ക്കാനാഗ്രഹിക്കുന്ന വാക്കുകളാണ് ട്രമ്പ് തൊടുത്തു വി്ട്ടത്.
പലതിനും മറുപടി പറയണമെന്ന് ബൈഡന് ആഗ്രഹമുണ്ടായിരുന്നെങ്കിലും, മനസ്സില്‍ രൂപപ്പെടുന്ന ആശയങ്ങള്‍ വാക്കുകളായി പുറത്തുവരാന്‍  സമയമെടുത്തു ഉത്തരം മുട്ടുമ്പോള്‍ കൊഞ്ഞനം കുത്തുമെന്നു പറഞ്ഞതു പോലെയായി പിന്നീട് ബൈഡന്റെ വാക്കുകള്‍
ഇയാളൊരു ഗജപോക്രിയാണ്-പെണ്ണു പിടിയനാണ്- പൊതുസ്ഥലങ്ങളില്‍ വെച്ചു പോലും സ്ത്രീകളെ കയറിപ്പിടിക്കും-കൊടും കുറ്റവാളിയാണ്, കണ്ടില്ലേ തെക്ക് വടക്ക് കോടതി വരാന്ത നിരങ്ങി നടക്കുന്നത്-'

'നിന്റെ മോനാടാ കുറ്റവാളി-കഞ്ചാവടിച്ചു കറങ്ങി നടക്കുന്ന അവനാ വെടിവെപ്പുകാരന്‍- അതു കൊണ്ടല്ലേ, അനധികൃതമായി തോക്കു വാങ്ങിയതിന് അവനെ കോടതി ശിക്ഷിച്ചത്' 'ട്രമ്പ് തിരിച്ചടിച്ചു.


മോനെ പറഞ്ഞപ്പോള്‍ ബൈഡനും ശരിക്കും നൊന്തു- അതുവരെ ഒരു എലിയായിരുന്ന ബൈഡന്‍ പെട്ടെന്നു ചീറ്റപുലിയായി.


'വീട്ടിലിരിക്കുന്നവരേ കുറ്റം പറയരുതെടാ പോക്രി- കുറ്റവാളിയായ നീ വെറും ഒരു സക്കറാടാ'-
You are a sucker, sucker, suker'-
അതുവരെ അണ്ണാന്‍കുഞ്ഞിന്റെ കണ്ണുപോലെ പാതിയടഞ്ഞിരുന്ന ബൈഡന്റെ ഇടത്തേ കണ്ണു വികസിച്ചു.


'ഞാനല്ലടാ-നീയും നിന്റെ മോനുമാ സക്കേഴ്‌സ്'- ട്രമ്പ് പ്രതികരിച്ചു.
പിന്നെ,
പടകാളി ചണ്ടി ചങ്കരി പോര്‍ക്കലി മാര്‍ഗ്ഗിനി ഭഗവതി--- തലങ്ങും വിലങ്ങും കുരുങ്ങി പരുങ്ങി അയ്യേ ഈ  മരമടിയനു ഞാനെതിരല്ലട-പോ-' എന്ന മട്ടിലായി കാര്യങ്ങളുടെ ഒരു പോക്ക്-
കര്‍ട്ടനു തിരിശ്ശീല വീണപ്പോള്‍,  ഇഞ്ചി തിന്ന കുരങ്ങിനേപ്പോലെയായി അമേരിക്കന്‍ സമ്മതിദായകരുടെ അവസ്ഥ-ഇവരില്‍ ഒരാളാണല്ലോ ഇനി അടുത്ത നാലു കൊല്ലത്തേക്ക് നമ്മളേ നയിക്കേണ്ടത് എന്നോര്‍ത്തപ്പോള്‍ പലര്‍ക്കും തലകറക്കമുണ്ടായി-
ഒരു പ്രായം കഴിഞ്ഞാല്‍ ശാരീരികമായും, മാനസീകമായും മനുഷ്യന്‍ ബലഹീനനാകും- അതു സ്വയം മനസ്സിലാക്കി, മറ്റൊരാള്‍ പറയുന്നതിനു മുമ്പു തന്നെ നമ്മള്‍ മാറികൊടുക്കുന്നതാണ് അഭികാമ്യം-അടുത്ത നാലു കൊല്ലം കൂടി, ലോകത്തിലെ ഏറ്റവും അധികാരമുള്ള അമേരിക്കന്‍ പ്രസിഡന്റു പദവി അലങ്കരിക്കുവാന്‍ ബൈഡനു പ്രാപ്തിയില്ലെന്നാണ് ബലഹീനനും പാപിയുമായ അടിയന്റെ അഭിപ്രായം-


(കുറിപ്പ്: ബൈഡനും, ട്രമ്പും  തമ്മില്‍ നടന്ന സംവാദം, എനിക്കറിയാവുന്ന രീതിയില്‍ മലയാളത്തില്‍ പരിഭാഷപ്പെടുത്തിയതാണ് മുകളില്‍ ചേര്‍ത്തിരിക്കുന്നത്-'Sucker' എന്ന വാക്കിന്റെ മലയാള അര്‍ത്ഥത്തിനുവേണ്ടി 'ഗൂഗിള്‍ സേര്‍ച്ച്' നടത്തിയപ്പോള്‍ കിട്ടിയ പദങ്ങള്‍ പ്രിന്റബിള്‍ അല്ലാത്തതുകൊണ്ട് അതു ചേര്‍ത്തില്ല-താല്‍പര്യമുള്ളവര്‍ സേര്‍ച്ചു ചെയ്യുക)
 

'യൂ ആര്‍ എ സക്കര്‍' - (രാജു മൈലപ്രാ)
Join WhatsApp News
Sunil 2024-06-29 14:33:52
Hey Raju, " you can't handle the truth". Biden and Trump are both not too old. But Biden is sick of dementia. " We defeated Medicare" was Biden's line. Trump was way ahead in the debate. No comparison. You don't want to admit the truth.
Patriot 2024-06-29 14:22:39
Don't take judgments on someone's public speaking skills. Hitler was one. trump lied throughout. I'd still like to see a federal investigation into the immigration status of trump. Sometimes we vote for the party or the person , or both. It is imperative that Biden gets elected for the DEMOCRATS! At least we know that if for some reason Biden doesn’t make his full term he has everything in great shape. His team can carry on! i remember when Nikki Haley was campaigning she stated a vote for Biden is a vote for Kamala Harris! The GOP is terribly afraid of that! As much as Nikki Haley tore strips off trump dump, she now says she is supporting him. WHAT A PHONEY! VOTE BLUE FOR 2024, VOTE BLUE FOR 2024, VOTE BLUE FOR 2024!
Max Mathews, Jr. 2024-06-29 13:40:57
വളരെ ഗൗരമേറിയ വിഷയങ്ങൾ അല്പം നർമ്മം കലർത്തി എഴുതി വായനക്കാരുടെ ശ്രദ്ധയിൽ കൊണ്ടുവരുന്ന മൈലപ്ര സാറിന്റെ കഴിവിനെ അഭിനന്ദിക്കുന്നു. I also watched the presidential debate and almost had the same opinions. Biden is too old to handle the current tensed complicated international issues. It is too sad that we do not have a better choice. America deserves some younger, intelligent, smart guys to lead the country. If we do not get another option, "the better of two evils is Trump."
Fokanian 2024-06-29 15:27:48
For the President, there is a golden opportunity to prove his eloquent talent. Most of the Indians are democratic suckers. So, please accept the invitation to attend the FOKANA convention. Some certain 'commie' leaders are attending the convention. They don't like Trump, because he doesn't like China or Cuba. So these leaders will seek votes for you and all Pinarayi worshipers will vote for you.
ജോസഫ് നമ്പിമഠം 2024-06-29 19:39:30
ഇരുപാർട്ടികളും ബൈഡനെയും ട്രമ്പിനെയും ഒഴിവാക്കി മറ്റു മികച്ച സ്ഥാനാർത്ഥികളെ കണ്ടെത്തി മുന്നോട്ട് പോകുന്നതാണ് അമേരിക്കയുടെ ഭാവിക്ക് നല്ലത് എന്നാണ് എന്റെ പക്ഷം.
Jacob 2024-06-29 19:02:48
For Biden, it is not just one debate fail. Biden’s mental acuity will only deteriorate, that is the nature of dementia. The mainstream media was covering up his health and policy failures for too long. They are also losers because Biden had no teleprinters, ear phones or handlers to step in when Biden slips.
Democrat 2024-06-29 19:17:26
നമ്മൾ ഇന്ത്യക്കാർ എല്ലാവരും കൂടി ഒത്തുപിടിച്ചാൽ ബൈഡനെ പ്രസിഡന്റായി തിരഞ്ഞെടുക്കാം. അദ്ദേഹം ജയിച്ചാൽ, ഒരു വർഷത്തിനകം കമലാ ഹാരിസ് പ്രസിഡന്റായി തിരഞ്ഞെടുപ്പില്ലാതെ അവരോധിക്കപ്പെടും. (for obvious reasons). പിന്നെ വൈറ്റ് ഹൗസിൽ എന്നും ഇഡലിയും സാമ്പാറും. We, Indians don't need any Republican as the President.
Annamma 2024-06-29 20:36:00
We Indians don’t need a Republican! Ya right! Idali- sambar! Kerala is empty! Kerala is filled with Non Malayalees! Mansions are empty most of Keralites are fed up with Italian sambar and Dosa! Trump was telling the truth! But Democrats can’t understand as their brain stopped working! Pls don’t send anybody nasty comments especially Malayalee’s vulgar street languages! President Biden is just a puppet only! Poor men needs to be at a Nursing Home! Not at White House! Very sad Situation in deed!
josecheripuram 2024-06-30 00:35:08
Who is sucker in Democracy ? of course the Voters, Who else? We elect so called leaders but once they are in power, they do what they like, they turn Autocrats.
Mary mathew 2024-06-30 10:55:52
It is a very sad citation going around our country .After debate people more confused I am praying for Biden because if something happend to him Kamala become president that we don’t want I think she is the least capable one in this cituation.
Abraham Thomas 2024-07-01 17:44:38
Raju, thanks for the Malayalam song. I was not knowing the complete lines. I wish you had a little more balanced view, unlike some of my friends who blindly support Biden. Indians here are a little over 2%. How many of them will vote on that day (forgoing a day's work) is a million dollar question. To think If Indians unite, we can make a candidate win, like a reader has written is a wild dream! Harris has nothing to do with India or Indians. She takes pride in calling her black!
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക