Image

ആശാ ഭോസ്‌ലെയുടെ പാദപൂജ ചെയ്ത് സോനു നിഗം

Published on 29 June, 2024
ആശാ ഭോസ്‌ലെയുടെ പാദപൂജ ചെയ്ത് സോനു നിഗം

മുംബൈ: പ്രശസ്ത പിന്നണി ഗായിക ആശാ ഭോസ്‌ലെയുടെ പാദപൂജ ചെയ്ത് ഗായകൻ സോനു നിഗം. മുംബൈയില്‍ ആശയുടെ ജീവചരിത്രത്തിന്റെ പ്രകാശനച്ചടങ്ങിനിടെയായിരുന്നു കാല്‍കഴുകി സോനു ആദരവ് പ്രകടിപ്പിച്ചത്.

സംഭവത്തിന്റെ വീഡിയോ സമൂഹമാധ്യമങ്ങളില്‍ വൈറലാണ്.

https://twitter.com/i/status/1806694745517031513

മുംബൈയിലെ ദിനനാഥ് മങ്കേഷ്‌കർ തിയേറ്ററില്‍ വെള്ളിയാഴ്ചയായിരുന്നു പ്രകാശനച്ചടങ്ങ്. സിനിമാ-രാഷ്ട്രീയരംഗത്തെ പ്രമുഖർ ചടങ്ങിനെത്തിയിരുന്നു. 'സ്വരസ്വാമിനി ആശ' എന്ന പുസ്തകം പ്രകാശനം ചെയ്യുന്നതിന് തൊട്ടുമുമ്ബാണ് സോനു വേദിയിലെത്തി ഗായികയുടെ കാല്‍ കഴുകിയത്. ഗായികയ്ക്ക് സമീപം നിലത്തിരുന്ന് വെള്ളവും പനിനീരുമുപയോഗിച്ച്‌ സോനു കാല്‍ കഴുകുന്നതായി സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്ന വീഡിയോയില്‍ കാണാം.

ഇരുകാലുകളിലും ചുംബിച്ച ശേഷമാണ് സോനു പൂജ ആരംഭിക്കുന്നത്. സോനു വേദിയില്‍ ഇരുന്നതോടെ സംഘാടകർ വെള്ളവും മറ്റ് പൂജാസാമഗ്രികളും ഒരുക്കുകയായിരുന്നു. സോനു കാല്‍ കഴുകുന്ന സമയമത്രയും ക്ഷമയോടെ കാത്തിരിക്കുന്ന ആശാ ഭോസ്‌ലയെയും വീഡിയോയില്‍ കാണാം. സോനു കാല്‍ കഴുകുന്ന സമയത്തെല്ലാം വേദിയില്‍ മന്ത്രോച്ചാരണങ്ങളുമുണ്ടായിരുന്നു.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക