Image

കെ.സി.സി.എന്‍.എ കണ്‍വന്‍ഷന്‍; സാന്‍ ആന്റോണിയോയിലേക്ക് സ്വാഗതം

Published on 01 July, 2024
 കെ.സി.സി.എന്‍.എ കണ്‍വന്‍ഷന്‍; സാന്‍ ആന്റോണിയോയിലേക്ക് സ്വാഗതം

ഡാളസ്: ക്‌നാനായ കാത്തലിക് സൊസൈറ്റി ഓഫ് സാന്‍ അന്റോണിയോ (KCSSA ) ആതിഥേയത്വം വഹിക്കുന്ന പതിനഞ്ചാമത് കെ.സി.സി.എന്‍.എ കണ്‍വെന്‍ഷന് സാന്‍ അന്റോണിയയിലെ റിവര്‍ വാക്കിനോട് ചേര്‍ന്നു സ്ഥിതി ചെയ്യുന്ന ഹെന്‍ട്രി ബി. ഗോണ്‍സാലസ് കണ്‍വന്‍ഷന്‍ സെന്ററില്‍ ജൂലൈ 4- നു തിരശ്ശീല ഉയരും. കണ്‍വെന്‍ഷന്റെ എല്ലാ ഒരുക്കങ്ങളും പൂര്‍ത്തിയായതായും കെ.സി.സി.എന്‍.എ യുടെ 21 യൂണിറ്റുകളില്‍ നിന്നും ഇന്ത്യയില്‍ നിന്നും മറ്റു വിദേശ രാജ്യങ്ങളില്‍ നിന്നും കണ്‍വെന്‍ഷനായി സാന്‍ അന്റോണിയയിലേക്കു കടന്നുവരുന്ന എല്ലാ ക്‌നാനായ സഹോദരങ്ങളേയും,കോട്ടയം അതിരൂപത അധ്യക്ഷന്‍ അഭിവന്ദ്യ മാര്‍ മാത്യു മൂലക്കാട്ട് പിതാവിനേയും, ബഹുമാനപ്പെട്ട വൈദിക ശ്രേഷ്ഠരെയും, മറ്റ് സമുദായ നേതാക്കളെയും ഹാര്‍ദ്ദവമായി സ്വാഗതം ചെയ്യുന്നതായി KCSSA പ്രസിഡന്റ് ശ്രീമതി ഷീജ വടക്കേപ്പറമ്പിലും കണ്‍വെന്‍ഷന്‍ ചെയര്‍മാന്‍ ശ്രീ ജെറിന്‍ കുര്യന്‍ പടപ്പമ്മാക്കിലും കെ.സി.സി.എന്‍.എ റീജിണല്‍ വൈസ് പ്രസിഡന്റ് ശ്രീ ഷിന്റോ വള്ളിയോടത്തും അറിയിച്ചു.കഴിഞ്ഞ ഏഴു മാസത്തിലധികമായി കെ.സി.സി.എന്‍.എ എക്‌സിക്യൂട്ടീവിനോട് തോളോട് തോള്‍ ചേര്‍ന്ന് നിന്നുകൊണ്ട് മറ്റു യൂണിറ്റുകളോടൊപ്പം KCSSA എക്‌സിക്യൂട്ടീവ് കമ്മറ്റിയുടെ നേതൃത്ത്വത്തില്‍ സാന്‍ അന്റോണിയയിലെ നാല്പതിലധികം വരുന്ന ക്‌നാനായ കുടുംബങ്ങള്‍ ഈ കണ്‍വെന്‍ഷന്റെ വിജയത്തിനായി രാപകലില്ലാതെ പ്രവൃത്തിച്ചുകൊണ്ടിരിക്കുകയാണ്.

സാന്‍ അന്റോണിയോയിലെ 99 ശതമാനം കുടുബങ്ങള്‍ ഇത്തവണ കണ്‍വെന്‍ഷനില്‍ രജിസ്‌റെര്‍ച്ചയ്തിട്ടുണ്ട്. കണ്‍വെന്‍ഷനിലെ കുറേയധികം പ്രധാന കമ്മറ്റികളുടെ അമരത്തു സാന്‍ അന്റോണിയോ യൂണിറ്റലെ വളരെ കഴിവ് തെളിയിച്ചവരും പ്രൊഫഷണലുകളുമായ അംഗങ്ങള്‍ തന്നെയാണ്. കണ്‍വെന്‍ഷനായി സാന്‍ അന്റോണിയയെന്ന ടെക്‌സസിലെ ടൂറിസം ഹബ്ബിലേക്ക് കടന്നുവരുന്നവര്‍ക്ക് കണ്‍വെന്‍ഷന്‍ നാളുകള്‍ അവിസ്മരണീയാനുഭവവേദ്യമാക്കാന്‍ ധാരാളം വിഭവങ്ങള്‍ ഒരുക്കിയിരിക്കുന്നതായി KCSSA എക്‌സിക്യൂട്ടീവ് അറിയിച്ചു. പ്രസിഡന്റ് ശ്രീമതി ഷീജ വടക്കേപ്പറമ്പിലും, വൈസ് പ്രസിഡന്റ് ശ്രീ ജെയിംസ് കട്ടപുറത്ത്, സെക്രട്ടറി ശ്രീമതി വിജു പച്ചിക്കര, ജോയിന്റ് സെക്രട്ടറി ശ്രീമതി ആരതി കാരക്കാട്ട് ,ട്രഷറര്‍ ശ്രീമതി ബിജി കേളച്ചന്ദ്ര നാഷണല്‍ കൗണ്‍സില്‍ അംഗവും റീജിയണല്‍ വൈസ് പ്രസിഡന്റും മായാ ശ്രീ ഷിന്റോ വള്ളിയോടത്തു എന്നിവരാണ് KCSSA എക്‌സിക്യൂട്ടീവ് കമ്മറ്റി. സാന്‍ അന്റോണിയോ സെയിന്റ് ആന്റണീസ് ക്‌നാനായ കാത്തലിക് ചര്‍ച്ച് വികാരി റെവ. ഫാ.ബോബന്‍ വട്ടംപുറത്ത് സ്പിരിച്യുല്‍ ഡയറക്ടര്‍ ആയി പ്രവര്‍ത്തിക്കുന്നു. സന്ദര്‍ശകര്‍ക്കു ഒരു ഊഷ്മളമായ കണ്‍വെന്‍ഷന്‍ ട്രിപ്പ് അനുഭവം പ്രദാനം ചെയ്യുവാന്‍ ഇവരോടൊപ്പം കണ്‍വെന്‍ഷന്‍ ചെയര്‍മാന്‍ ശ്രീ ജെറിന്‍ കുര്യന്‍ പടപ്പമ്മാക്കിലും മറ്റു ടീമംഗങ്ങളും പ്രയത്നിക്കുന്നു.

താരതമേന്യ ചെറിയ യൂണിറ്റായ സാന്‍ അന്റോണിയോയെ ഇത്തവണ കണ്‍വെന്‍ഷനു ആതിഥേയത്വം വഹിക്കുവാന്‍ തെരഞ്ഞെടുത്തതു വളരെ ശരിയാ തീരുമാനമായിരുന്നുവെന്നും കണ്‍വെന്‍ഷനിന്റെ ഒരുക്കത്തിനായി നൂറുകണക്കിന് മണിക്കൂറുകള്‍ തങ്ങളുടെ ജോലിയും കുടുംബത്തോടൊപ്പം ചിലവഴിക്കേണ്ട സമയവും ത്യജിച്ചു സമുദായത്തിന് വേണ്ടി അര്‍പ്പണ മനോഭാവത്തോടെ പ്രവര്‍ത്തിക്കുന്ന KCSSA യൂണിറ്റിനെ കെ.സി.സി.എന്‍.എ. പ്രസിഡന്റ് ശ്രീ ഷാജി എടാട്ടും, എക്‌സിക്യൂട്ടീവ് വൈസ് പ്രസിഡന്റ് ശ്രീ ജിപ്‌സണ്‍ പുറയമ്പള്ളിയിലും ജനറല്‍ സെക്രട്ടറി ശ്രീ അജീഷ് താമ്രത്തും, ജോയിന്റ് സെക്രട്ടറി ശ്രീ ജോബിന്‍ കക്കാട്ടിലും ട്രഷറര്‍ ശ്രീ സാമോന്‍ പല്ലാട്ടുമഠവും വൈസ് പ്രസിഡന്റ് ശ്രീ ഫിനു തൂമ്പനാലും ജോയിന്റ് ട്രെഷറര്‍ ശ്രീമതി നവോമി മാന്തുരുത്തിയിലും അവരുടെ കമ്മ്യൂണിറ്റിയോടുള്ള പ്രതിബദ്ധതയെ അഭിനദിക്കുകയും നന്ദി രേഖപ്പെടുത്തുകയും ചെയ്തു.

 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക