Image

കനേഡിയൻ കൊച്ചിൻ ക്ലബിന് നവസാരഥികൾ; അനിൽകുമാർ വൈറ്റില പ്രസിഡന്റ്‌

Published on 01 July, 2024
കനേഡിയൻ കൊച്ചിൻ ക്ലബിന് നവസാരഥികൾ; അനിൽകുമാർ വൈറ്റില പ്രസിഡന്റ്‌

ടൊറൻ്റോ : കനേഡിയൻ കൊച്ചിൻ ക്ലബ് 2024 വർഷത്തെ പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തു. മെയ് 26 ബുധനാഴ്ച ബ്രാംപ്ടൺ പ്രൊഫസേഴ്‌സ് ലേക്ക് റിക്രിയേഷൻ സെൻ്ററിൽ നടന്ന വാർഷിക സമ്മേളനത്തിലാണ് ബോർഡ് ഓഫ് ഡയറക്ടർമാരെയും ഭാരവാഹികളെയും തിരഞ്ഞെടുത്തത്. ക്ലബ് സ്ഥാപക അംഗങ്ങളായ ബോബൻ ജയിംസ്, സജീഷ് ജോസഫ് എന്നിവർക്കൊപ്പം വിപിൻ ശിവദാസനുമാണ് പുതിയ ബോർഡ് ഓഫ് ഡയറക്ടർമാർ.

കനേഡിയൻ കൊച്ചിൻ ക്ലബിന്‍റെ സ്ഥാപക അംഗം കൂടിയായ അനിൽകുമാർ വൈറ്റിലയാണ് പ്രസിഡൻ്റ്. സെക്രട്ടറിയായി സജികുമാറിനെയും വൈസ് പ്രസിഡന്റായി വർഗീസ് തോമസിനെയും സമ്മേളനത്തിൽ തിരഞ്ഞെടുത്തു. അരുൺ ജോസഫ് (ജോയിൻ്റ് സെക്രട്ടറി), വിനോദ് വേലപ്പൻ (ട്രഷറർ), മാനുവൽ പി (ജോയിൻ്റ് ട്രഷറർ) എന്നിവരും ഭാരവാഹികളാണ്. 

അഡ്വൈസറി ബോർഡ് അംഗങ്ങളായി ക്ലബ് സ്ഥാപക അംഗങ്ങളിൽ ഒരാളായ ബോസ്കോ ആന്‍റണി, സജീബ് കോയ എന്നിവർ തിരഞ്ഞെടുക്കപ്പെട്ടു. ഷാജു, ജിൻ്റോ, അലീന, തോമസ് വി. സേവ്യർ, രാഹുൽ, ഡിജെ ജോ, നിഷാദ് എന്നിവരാണ് പുതിയ കമ്മറ്റി അംഗങ്ങൾ. സജീവ് ബേബിയാണ് പുതിയ ഓഡിറ്റർ. ക്ലബിലേക്കുള്ള അംഗത്വ വിതരണം ആരംഭിച്ചതായി ഭാരവാഹികൾ അറിയിച്ചു.

കൂടുതൽ വിവരങ്ങൾക്കായി താഴെ കാണുന്ന നമ്പറിൽ ബന്ധപ്പെടാവുന്നതാണ്. അനിൽകുമാർ വൈറ്റില +1 (647) 765-5345, സജീഷ് ജോസഫ് +1 (905) 351-2098, മാനുവൽ +1 (416) 655-9998, വർഗീസ് +1 (416) 731-6030, സജികുമാർ (647) 994-1348.
 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക