Image

മഞ്ജിമയുടെ വീടിനു തറക്കല്ലിട്ടു; സ്വപ്നസാഫല്യമാക്കി നവ കേരള മലയാളി അസോസിയേഷന്‍

Published on 01 July, 2024
 മഞ്ജിമയുടെ വീടിനു തറക്കല്ലിട്ടു;  സ്വപ്നസാഫല്യമാക്കി നവ കേരള മലയാളി അസോസിയേഷന്‍

ആലപ്പുഴ : മണ്ണഞ്ചേരി ഗവര്‍മെന്റ് ഹൈസ്‌കൂളിലെ വിദ്യാര്‍ത്ഥിയായ മഞ്ജിമയുടെ  ചിലകാല അഭിലാഷമായിരുന്ന സ്വന്തമായ ഒരു വീട് എന്ന സ്വപ്നത്തിന് നവകേരള മലയാളി അസോസിയേഷന്‍ പ്രസിഡന്റ് ശ്രീ സുശീല്‍കുമാര്‍ നാലകത്തും  ആലപ്പുഴ എംഎല്‍എ ശ്രീ പി പി ചിത്തരഞ്ജന്‍നും  ചേര്‍ന്ന് ഇന്ന് തറക്കല്ലിട്ടു. ഒട്ടേറെ പരിമിതികള്‍ ഉണ്ടായിട്ടും അതെല്ലാം തരണം ചെയ്തു കഴിഞ്ഞ പത്താം ക്ലാസില്‍ എല്ലാ വിഷയത്തിനും എ പ്ലസ് വാങ്ങിയ മഞ്ജിമയ്ക്ക്  സ്വന്തമായി വീട് നിര്‍മ്മിച്ചു നല്‍കുന്നതിന്റെ തറക്കല്ലിടല്‍  ഏറെ അഭിമാനകരമായാണ് മൂന്ന് പതിറ്റാണ്ടിന്റെ പാരമ്പര്യമുള്ള നവ കേരള മലയാളി അസോസിയേഷന്‍ നോക്കിക്കാണുന്നത്.

മൂത്ത മകള്‍  മഞ്ജിമ  ആലപ്പുഴ മുഹമ്മദന്‍സ് ഗേള്‍സ് സ്‌കൂളില്‍ പ്ലസ് വണ്ണിനും ഇളയ മകന്‍ മജിത് മണ്ണഞ്ചേരി സ്‌കൂളില്‍ ആറാം ക്ലാസിലും പഠിക്കുന്നു.  ഷീറ്റ് മേഞ്ഞ ചെറിയ വീട്ടിലാണ് നാലാംഗ കുടുംബം തലചായ്ക്കുന്നത്.

രണ്ടുമുറി, അടുക്കള, ഹാള്‍ തുടങ്ങിയ സൗകര്യങ്ങളോടെ എന്‍ജിനീയര്‍ അനില്‍കുമാര്‍ ജിത്തൂസ് ആണ് വീടിന്റെ നിര്‍മാണം ഏറ്റെടുത്തിരിക്കുന്നത്. നാലു മാസത്തിനുള്ളില്‍ നിര്‍മാണം പൂര്‍ത്തിയാക്കുമെന്ന്    അസോസിയേഷന്‍ പ്രസിഡന്റ് സുശീല്‍കുമാര്‍  നാലകത്ത്, സെക്രട്ടറി ലിജോ പണിക്കര്‍,  ട്രഷറര്‍ സൈമണ്‍ പാറത്താഴം എന്നിവര്‍ പറഞ്ഞു.

എസ്എസ്എല്‍സിക്ക് എല്ലാ വിഷയങ്ങള്‍ക്കും എ  പ്ലസ് നേടിയ വിദ്യാര്‍ഥിനിയെ അനുമോദിക്കാന്‍ മണ്ണഞ്ചേരി ഗവ. ഹൈസ്‌കൂളില്‍ നിന്നും അധ്യാപകരും പി ടി എ ക്കാരും വീട്ടില്‍ ചെന്നപ്പോള്‍ ആണ് ഇവരുടെ അവസ്ഥ  മനസിലായത്.  ക്ലാസ് ചുമതലയുള്ള അധ്യാപിക വിധു നഹാര്‍ ഇവരെക്കുറിച്ച്  അമേരിക്കയിലെ  മലയാളി അസോസിയേഷന്‍ പ്രവര്‍ത്തകരെ അറിയിച്ചു.  തുടര്‍ന്ന് ഈ കുടുംബത്തിന് വീട് വച്ചു നല്‍കാന്‍ തീരുമാനിക്കുകയായിരുന്നു.
 
 മഞ്ജിമയുടെ വീടിനു തറക്കല്ലിട്ടു;  സ്വപ്നസാഫല്യമാക്കി നവ കേരള മലയാളി അസോസിയേഷന്‍
 മഞ്ജിമയുടെ വീടിനു തറക്കല്ലിട്ടു;  സ്വപ്നസാഫല്യമാക്കി നവ കേരള മലയാളി അസോസിയേഷന്‍
 മഞ്ജിമയുടെ വീടിനു തറക്കല്ലിട്ടു;  സ്വപ്നസാഫല്യമാക്കി നവ കേരള മലയാളി അസോസിയേഷന്‍
 മഞ്ജിമയുടെ വീടിനു തറക്കല്ലിട്ടു;  സ്വപ്നസാഫല്യമാക്കി നവ കേരള മലയാളി അസോസിയേഷന്‍
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക