Image

'അമ്മ'യില്‍ തലമുറമാറ്റം ആഗ്രഹിച്ചു: ജഗദീഷ്

Published on 01 July, 2024
'അമ്മ'യില്‍ തലമുറമാറ്റം ആഗ്രഹിച്ചു: ജഗദീഷ്

കൊച്ചി: താരസംഘടനയായ “അമ്മ’യില്‍ തലമുറ മാറ്റം ആഗ്രഹിച്ചിരുന്നെന്ന് സംഘടനയുടെ പുതിയ വൈസ് പ്രസിഡന്‍റായി തെരഞ്ഞെടുക്കപ്പെട്ട നടന്‍ ജഗദീഷ്.

പൃഥിരാജിനെയും കുഞ്ചാക്കോ ബോബനെയും അമ്മ നേതൃത്വത്തിലേക്ക് കൊണ്ടുവരാന്‍ മോഹന്‍ലാല്‍ ഉള്‍പ്പെടെയുളളവര്‍ ആഗ്രഹിച്ചിരുന്നു. എന്നാല്‍ തിരക്കു കാരണം ഇരുവരും പിന്‍മാറുകയായിരുന്നു. അതോടെയാണ് പ്രസിഡന്‍റ് സ്ഥാനത്ത് തുടരാന്‍ മോഹന്‍ലാല്‍ തീരുമാനിച്ചതെന്ന് ജഗദീഷ് പറഞ്ഞു. വനിതകളെ കമ്മിറ്റിയില്‍ ഉള്‍പ്പെടുത്തുന്നതില്‍ അഭിപ്രായ വ്യത്യാസങ്ങളില്ല. പരിഭവിച്ച്‌ മാറി നില്‍ക്കുന്നവരെ സഹകരിപ്പിച്ച്‌ മുന്നോട്ടു പോകാനാണ് ഭരണസമിതി ആഗ്രഹിക്കുന്നത്. അമ്മയിലെ മല്‍സരത്തിനു പിന്നില്‍ താരങ്ങളുടെ രാഷ്ട്രീയ ചേരിതിരിവ് ഇല്ലെന്നും ജഗദീഷ് വ്യക്തമാക്കി.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക