Image

സിനിമ സംവിധായകന്‍ സുധീര്‍ ബോസ് അന്തരിച്ചു; കബഡി കബഡി എന്ന ചിത്രത്തിന്റ ഇരട്ട സംവിധായകരില്‍ ഒരാള്‍

Published on 01 July, 2024
സിനിമ സംവിധായകന്‍ സുധീര്‍ ബോസ് അന്തരിച്ചു; കബഡി കബഡി എന്ന ചിത്രത്തിന്റ ഇരട്ട സംവിധായകരില്‍ ഒരാള്‍

കബഡി കബഡി എന്ന ചിത്രത്തിന്റ ഇരട്ട സംവിധായകരില്‍ ഒരാളായ സുധീര്‍ ബോസ് അന്തരിച്ചു. കലാഭവന്‍ മണി , മുകേഷ് , രംഭ എന്നിവരായിരുന്നു സിനിമയിലെ പ്രധാന കഥാപാത്രങ്ങള്‍.

രോഗബാധിതനായി ചികിത്സയിലായിരുന്നു.

2008ല്‍ പുറത്തിറങ്ങിയ ചിത്രം സംവിധാനം ചെയ്തത് സുധീറും മനുവും ചേര്‍ന്നായിരുന്നു. എസ്.ഐ മാധവന്‍കുട്ടി എന്ന കഥാപാത്രത്തെയായിരുന്നു കലാഭവന്‍മണി അവതരിപ്പിച്ചത്. സുരാജ് വെഞ്ഞാറമ്മൂട്, ഹരിശ്രീ അശോകന്‍, ജാഫര്‍ ഇടുക്കി,ഇന്ദ്രന്‍സ് തുടങ്ങി വന്‍താരനിര തന്നെ ചിത്രത്തില്‍ അണിനിരന്നിരുന്നു.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക