Image

"ഇടവേളകളില്ലാതെ" പ്രകാശനം ചെയ്തു

Published on 01 July, 2024
"ഇടവേളകളില്ലാതെ" പ്രകാശനം ചെയ്തു

കൊച്ചി: അഭിനയചാതുരി കൊണ്ട് മലയാളമനസ്സില്‍ ഇടംപിടിച്ച ഇടവേളബാബുവിന്റെ ആത്മകഥാംശമുള്ള "ഇടവേളകളില്ലാതെ" എന്ന പുസ്തകം പ്രകാശനം ചെയ്തു. എറണാകുളം ഗോകുലം കണ്‍വെന്‍ഷന്‍ സെന്ററില്‍വെച്ച് ചലച്ചിത്രതാരസംഘടനയായ 'അമ്മ'യുടെ മുപ്പതാം വാര്‍ഷിക ജനറല്‍ബോഡി യോഗത്തില്‍വെച്ച് കേന്ദ്ര പെട്രോളിയം മന്ത്രിയും പ്രശസ്ത ചലച്ചിത്ര നടനുമായ സുരേഷ് ഗോപി, പത്മഭൂഷണ്‍ മോഹന്‍ലാലിന്  നല്‍കിയാണ് പ്രകാശനം ചെയ്തത്.

വര്‍ണ്ണാഭമായ ചടങ്ങില്‍ ചലച്ചിത്രതാരങ്ങളായ ശ്വേതാ മേനോന്‍, മണിയന്‍പിള്ള രാജു, സിദ്ദിഖ്, ജയസൂര്യ, കെ. സുരേഷ്, ലിപി അക്ബര്‍ എന്നിവര്‍ സംബന്ധിച്ചു. പുസ്തകത്തില്‍ ഇടവേള ബാബുവിന്റെ ജീവിതം മാത്രമല്ല, കുറിച്ചിട്ടിരിക്കുന്നതിലേറെയും അമ്മയെന്ന സംഘടനെയെകുറിച്ചുമാണ്. അതിന്റെ പിറവി, സംഘടന നേരിട്ട പ്രതിസന്ധികള്‍, അതിനെ അതിജീവിച്ച വഴികള്‍ എല്ലാം വിശദമായി പ്രതിപാദിക്കുന്ന ഈ കൃതിക്ക്  അവതാരിക എഴുതിയത്  മോഹന്‍ലാലാണ്. കെ സുരേഷ് എഴുതിയ പുസ്തകത്തിൻ്റെ പബ്ലിഷർ ലിപി പബ്ലിക്കേഷനാണ്.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക