Image

ഐഇഎഫ് ഗ്രാജുവേഷൻ ഇവന്റ് മനസ്സുനിറച്ച ആഘോഷമായി

Published on 02 July, 2024
ഐഇഎഫ് ഗ്രാജുവേഷൻ ഇവന്റ് മനസ്സുനിറച്ച ആഘോഷമായി

ഐഇഎഫ് ഇവന്റ്സ് കമ്മിറ്റിയുടെ നേതൃത്വത്തിൽ IEFAUSA  ഗ്രാജുവേഷൻ ഇവൻ്റ് മനസ്സുനിറച്ച ആഘോഷമായി. ജൂൺ 22 ശനിയാഴ്ചയായിരുന്നു പരിപാടി. ഇന്ത്യൻ വിദ്യാർത്ഥികളുടെ അക്കാദമിക് നേട്ടങ്ങളും കുടുംബങ്ങൾക്കിടയിൽ പരസ്പര സ്നേഹവും പങ്കിടാനുള്ള വേദിയായി ഇവന്റ് അനുഭവേദ്യമായി എന്ന് പങ്കെടുത്തവർ സാക്ഷ്യപ്പെടുത്തി. ഐഇഎഫ് ഡയറക്ടർമാരുടെയും അഡ്മിനിസ്ട്രേറ്റർമാരുടെയും പിന്തുണയോടെ ഐഇഎഫ് ഇവൻ്റ് കമ്മിറ്റിയുടെ നേതാക്കളും അംഗങ്ങളും ചേർന്നാണ് പരിപാടി വിജയകരമായി നടത്തിയത്.  

സ്റ്റേറ്റ് റെപ്രെസെന്റേറ്റീവ് ആൻ്റണി ബെൽമോൻ, സിറിയക് ഓർത്തഡോക്സ് ചർച്ച് ആർച്ച് ബിഷപ്പ് ഡോ. അയൂബ് മോർ സിൽവാനോസ് എന്നിവരായിരുന്നു വിശിഷ്ടാതിഥികൾ . ഐഇഎഫ് എക്‌സിക്യൂട്ടീവ് ഡയറക്ടർ മാത്യു ഇടിച്ചാണ്ടി ആലപ്പുറത്ത്, ഐഇഎഫ് ഡയറക്ടർ ജെൻ രാജൻ ഡാനിയേൽ, ഐഇഎഫ് അസിസ്റ്റൻ്റ് ഡയറക്ടർ അമൽ മാത്യു, ഐഇഎഫ് അസിസ്റ്റൻ്റ് ഡയറക്ടർ ആരോൺ ജോൺസൺ എന്നിവരോടൊപ്പം വിശിഷ്ടാതിഥികളെയും സ്വാഗതം ചെയ്തുകൊണ്ടാണ് ചടങ്ങ് ആരംഭിച്ചത്. പരിപാടി ആരംഭിക്കുന്നതിന് മുമ്പ് റേച്ചൽ ഉമ്മൻ ദേശീയ ഗാനം ആലപിച്ചു. ദേശീയ ഗാനത്തിനു ശേഷം,  ആതിഥേയരായ നിക്കോൾ മാത്യു, ഏഞ്ചല ബാബു, നൈജൽ നവീദ്, ഇവാനിയ ശരൺ എന്നിവർ പങ്കെടുത്ത ഏവരെയും സ്നേഹപൂർവ്വം സ്വാഗതം ചെയ്തു.

ബെൽമോന്റെ മുഖ്യപ്രഭാഷണം വിദ്യാർത്ഥികൾ ശ്രദ്ധാപൂർവമാണ് ശ്രവിച്ചത്. ബിരുദധാരികൾക്കുള്ള സർട്ടിഫിക്കറ്റും സൈറ്റേഷനും  വിശിഷ്ടാതിഥികൾ സമ്മാനിച്ചു.  കമ്മ്യൂണിറ്റി കോളേജിൽ നിന്ന് എസിഇ/ഡ്യുവൽ എൻറോൾമെൻ്റ് പ്രോഗ്രാം വിജയകരമായി പൂർത്തിയാക്കിയവർക്ക് അവരുടെ നേട്ടങ്ങൾ അംഗീകരിക്കുന്നതിനായി ഒരു ഡ്യുവൽ എൻറോൾമെൻ്റ് സ്കോളർ പിൻ ലഭിച്ചു. അശ്വിൻ മാത്യു, ജോയൽ ബിജു, ജോയൽ മാത്യൂസ്, റിയ വർഗീസ്, ആരോൺ ജോൺസൺ, അലീഡ ജോമി, ക്രിസ്റ്റഫർ സെബാസ്റ്റ്യൻ, ലിഡ സൂസൻ സാബു, നഥാൻ എടച്ചേരിൽ, റിയ സാംസൺ, റിയ എബ്രഹാം, ആൽബി ജോഷി, അലിസ സിജി, ആഞ്ചല ജിജിസൺ, ജാനിസ് ജൈജി എന്നിവർക്കാണ് ഇത് ലഭിച്ചത്. പെൻസിൽവാനിയ സംസ്ഥാനത്തിൽ നിന്നുള്ള അശ്വിൻ മാത്യു, ജോയൽ ബിജു, ജോയൽ മാത്യൂസ്, റിയ വർഗീസ്, ആരോൺ ജോൺസൺ, അലീഡ ജോമി, ക്രിസ്റ്റഫർ സെബാസ്റ്റ്യൻ, റിയ സാംസൺ എന്നിവർക്ക് അക്കാദമിക് നേതൃത്വത്തിനുള്ള പ്രത്യേക അംഗീകാരവും ലഭിച്ചു:



അശ്വിൻ മാത്യു, ജോയൽ ബിജു, ജോയൽ മാത്യൂസ്, റിയ വർഗീസ്, ക്രിസ്റ്റഫർ സെബാസ്റ്റ്യൻ. ആരോൺ രാജു, അനീഷ കുര്യാക്കോസ്, അർച്ചിഷ വിനോദ്, ബെനിറ്റോ ബാബു, ബെറ്റ്‌സി ഡീൻ മാത്യു, എബിൻ സ്‌കറിയ, ഐസക് അജു, ജോയൽ ഫിലേമോൻ, ജോവാന ഫിലേമോൻ, ശ്രേയ ബാബു, റിതു ജയരാജ്, ഷോൺ തോമസ് എന്നിവർക്ക് ഡ്യൂവൽ എൻറോൾമെൻ്റ് പിൻ ലഭിച്ചു.
പെൻസിൽവാനിയ സർവകലാശാലയിൽ നിന്ന് പബ്ലിക് അഡ്മിനിസ്‌ട്രേഷനിൽ ബിരുദാനന്തര ബിരുദം നേടിയതിന്  ബെൽമോനെ പ്രത്യേകം അഭിനന്ദിച്ചു. ബിരുദധാരികളെ ആദരിച്ച ശേഷം ആർച്ച് ബിഷപ്പ് ഡോ.അയൂബ് മോർ സിൽവാനോസ് പ്രാർത്ഥിക്കുകയും ബിരുദധാരികളെ ആശീർവദിക്കുകയും ചെയ്തു. പ്രത്യേക സംഘടനാ അവാർഡുകളും സ്കോളർഷിപ്പുകളും വിതരണം ചെയ്യുന്നതായിരുന്നു രണ്ടാം ഘട്ടം . മികച്ച നേതൃപാടവം  സമൂഹത്തിന് സംഭാവന നൽകാൻ മറ്റുള്ളവരെ പ്രേരിപ്പിച്ചതിന് ഫിലിപ്പ് സാംസൺ, ആരോൺ ജോൺസൺ, അമൽ മാത്യു എന്നിവർക്ക് ലീഡർഷിപ്പ് അവാർഡ് സമ്മാനിച്ചു.
സമ്മ കം ലോഡ്, മാഗ്ന കം ലോഡ് എന്നീ അക്കാദമിക് എക്‌സലൻസ് അവാർഡുകളും വിതരണം ചെയ്തു.  

റിയ വർഗീസ്, അമൽ മാത്യു എന്നിവർക്ക് സമ്മ കം ലോഡ് ലഭിച്ചപ്പോൾ ജോയൽ ബിജു, ജോയൽ മാത്യൂസ്, അലീഡ ജോമി എന്നിവർ മാഗ്ന കം ലോഡിന് അർഹരായി.സാമൂഹിക സേവനത്തിനുള്ള പ്രതിബദ്ധത പരിഗണിച്ച് റിയ വർഗീസ്, അച്ച ജോൺസൺ എന്നിവർക്ക് വോളന്റിയർ സർവീസ് അവാർഡ് സമ്മാനിച്ചു. തൻ്റെ ഹൈസ്‌കൂൾ ക്യാപ്‌സ്റ്റോൺ പ്രോജക്‌റ്റ് ഓർഗനൈസേഷനുമായി ചേർന്ന് വിജയകരമായി പൂർത്തിയാക്കിയതിന് ജോയൽ മാത്യൂസിന് സർട്ടിഫിക്കറ്റും ലഭിച്ചു. ഐഇഎഫിനും സമൂഹത്തിനും കാര്യമായ സംഭാവനകൾ നൽകിയ വിദ്യാർത്ഥികൾക്ക് സംഘടനാ സ്കോളർഷിപ്പുകൾ നൽകി. ജോയൽ മാത്യൂസ്, ആരോൺ ജോൺസൺ, അമൽ മാത്യു, ഇവാനിയ സരൺ എന്നിവർക്കാണ് ഐഇഎഫ് സ്കോളർഷിപ്പ് ലഭിച്ചത്. ചടങ്ങിൽ ബിരുദധാരികളായ റിയ വർഗീസ്, ജോയൽ മാത്യൂസ്, നഥാൻ എടച്ചേരിൽ, അലീഡ ജോമി തുടങ്ങിയവർ ഐഇഎഫുമായുള്ള അവരുടെ അനുഭവങ്ങൾ പങ്കുവച്ചു. അതിഥികൾക്കും സംഘാടകർക്കും സന്നദ്ധപ്രവർത്തകർക്കും കുടുംബങ്ങൾക്കും ഐഇഎഫ് അസിസ്റ്റൻ്റ് ഡയറക്ടർ അമൽ മാത്യു നന്ദി അറിയിച്ചു. ബിരുദധാരികൾ സെലിബ്രേറ്ററി കേക്ക് മുറിച്ച്  ഉച്ചഭക്ഷണവും കുടുംബാംഗങ്ങളുമായും വിശിഷ്ടാതിഥികളുമായും ഫോട്ടോ സെഷനുകളും നടത്തിയ ശേഷമാണ് ചടങ്ങ് അവസാനിച്ചത്.

 

ഐഇഎഫ് ഗ്രാജുവേഷൻ ഇവന്റ് മനസ്സുനിറച്ച ആഘോഷമായി
ഐഇഎഫ് ഗ്രാജുവേഷൻ ഇവന്റ് മനസ്സുനിറച്ച ആഘോഷമായി
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക