Image

മിഷിഗൺ ഗവർണർ ഗ്രെച്ചൻ വിറ്റ്മറുടെ പുസ്തകം ജൂലൈ 9നു പുറത്തു വരുന്നു (പിപിഎം)

Published on 02 July, 2024
മിഷിഗൺ ഗവർണർ ഗ്രെച്ചൻ വിറ്റ്മറുടെ  പുസ്തകം ജൂലൈ 9നു പുറത്തു വരുന്നു (പിപിഎം)

മിഷിഗൺ ഗവർണർ ഗ്രെച്ചൻ വിറ്റ്മറുടെ പുസ്തകം ജൂലൈ 9നു പുറത്തു വരുന്നു. പ്രസിഡന്റ് ജോ ബൈഡനു പകരം ഡെമോക്രാറ്റിക്‌ സ്ഥാനാർഥിയാവാൻ പലരും നിർദേശിച്ച ഗവർണർ സൈമൺ ആൻഡ് ഷൂട്ട്സറുമായി ഏഴക്ക ഡീലിലാണ് “True Gretch: What I’ve Learned About Life, Leadership, and Everything in Between,” ഇറക്കുക.

കൂടുതൽ ഉയരങ്ങൾ എത്തിപ്പിടിക്കാൻ പുസ്തകം അവർ പ്രയോജനപ്പെടുത്താമെന്നു മാധ്യമങ്ങൾ കരുതുന്നു. വിറ്റ്മറോട് അടുപ്പമുള്ള വൃത്തങ്ങൾ പറയുന്നത് അടുത്ത രണ്ടാഴ്ച അവരുടെ ടീമും പ്രസാധകനും വ്യാപകമായ പ്രചാരണം നടത്തുമെന്നാണ്.

ഡിബേറ്റിൽ ബൈഡൻ അടിതെറ്റി വീഴുമെന്ന് പുസ്തകത്തിൽ ഏറെക്കുറെ പ്രവചിച്ചിട്ടുണ്ടെന്നും അടുപ്പമുള്ളവർ പറയുന്നു. ജൂലൈയിൽ മറ്റൊരു സ്ഥാനാർഥി വരുമെന്നും പറയുന്നുണ്ട്.

എന്നാൽ തിങ്കളാഴ്ച വിറ്റ്മർ എക്‌സിൽ ഇങ്ങിനെ കുറിച്ചിരുന്നു: "നമ്മുടെ അടിസ്ഥാന സ്വാതന്ത്ര്യങ്ങളും ജനാധിപത്യവും സംരക്ഷിക്കണമെങ്കിൽ നമുക്ക് ജോ ബൈഡനെയും കമലാ ഹാരിസിനെയും വീണ്ടും തിരഞ്ഞെടുക്കണം."

ബൈഡൻ കാമ്പയ്ൻ കോ-ചെയർ ആയ വിറ്റ്മർ അദ്ദേഹത്തിനൊപ്പം ഉറച്ചു തന്നെ നിൽപ്പാണ്. എന്നാൽ അവരെ പ്രസിഡന്റ് സ്ഥാനാർത്ഥിയാക്കണം എന്ന നിർദേശവും ഉയരുന്നുണ്ട്.

ബൈഡൻ ഡിബേറ്റിനു ശേഷം പ്രചാരണത്തിൽ മുഴുകിയിരിക്കയാണ്.

Whitmer book set for July 9 release

 

 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക