Image

ബൈഡൻ വേണോ വേണ്ടയോ എന്ന് ഉറപ്പിക്കുവാൻ കഴിയാത്തവർ 74.5 % ആണെന്ന് പുതിയ സർവ്വേ ഫലം (ഏബ്രഹാം തോമസ്)

Published on 02 July, 2024
ബൈഡൻ വേണോ വേണ്ടയോ എന്ന് ഉറപ്പിക്കുവാൻ കഴിയാത്തവർ 74.5 % ആണെന്ന് പുതിയ സർവ്വേ ഫലം (ഏബ്രഹാം തോമസ്)

പെൻസിൽവാനിയ: കഴിഞ്ഞപ്രസിഡന്റ് തിരഞ്ഞെടുപ്പിൽ നീല (ഡെമോക്രാറ്റിക്‌) ആയി മാറിയ പെൻസിൽവാനിയ സംസ്ഥാനം ഇത്തവണ ട്രംപിനെ അനുകൂലിച്ചു റിപ്പബ്ലിക്കൻ ആയി മാറും എന്നാണ് പുതിയ അഭിപ്രായ സർവ്വേ ഫലങ്ങൾ പറയുന്നത്. സിഗ്നലിന്റെ പുതിയ പോളിൽ ട്രംപിന് ബൈഡനു മേൽ 6% ലീഡുണ്ട്. ട്രംപിന് അനുകൂലമായി 45 %വും ബൈഡനെ പിന്തുണച്ചു 39 % വും ആണ് അഭിപ്രായം രേഖപ്പെടുത്തിയത്. പൊതുവെ 60% ബൈഡനെ അനുകൂലിക്കുന്നില്ല എന്ന് പറഞ്ഞു.

സ്വിങ് (ആടി നിൽക്കുന്ന) വോട്ടർമാർ 74.5 % പേര് ബൈഡൻ സ്വീകാര്യനല്ല എന്ന് പറഞ്ഞത് ഇതിനേക്കാൾ ആശങ്കാജനകമായി. എന്നാൽ തിരഞ്ഞെടുപ്പ് പ്രചാരണത്തിന് ആവശ്യമായ പണത്തിനു പഞ്ഞമില്ല എന്ന് പ്രചാരണ വിഭാഗം പറയുന്നു. ടെലിവിഷൻ പരസ്യങ്ങളും ധനം അഭ്യര്ഥിച്ചുള്ള ഇമെയിലുകളും ധാരാളമായി തുടരുന്നു. ട്രംപിന്റെ പ്രചാരണ വിഭാഗവും ഇക്കാര്യത്തിൽ ഒപ്പം നിൽക്കുന്നു. ദിനം പ്രതി ഇരു വിഭാഗവും രണ്ടു, മൂന്ന് ഇമെയിലുകൾ വീതം എത്തിക്കുന്നുണ്ട്.


ഡെമോക്രാറ്റിക്‌ പാർട്ടിയിൽ ഒരു വിഭാഗം ബൈഡൻ പിന് വാങ്ങിയാൽ പ്രചാരണം കുറേക്കൂടി ഊര്ജ്ജസ്വലമായി നടക്കും എന്ന് പറയുമ്പോൾ ബൈഡൻ പിൻവാങ്ങരുതെന്നു കുടുംബം ശക്‌തമായി ബൈഡനോട് ആവശ്യപെടുന്നതായും റിപ്പോർട്ടുകൾ ഉണ്ട്. പ്രഥമ വനിത ജിൽ ബൈഡൻ ബൈഡനു ശക്‌തമായ പിന്തുണയുമായി രംഗത്ത് വന്നു. ട്രംപുമായുള്ള സംവാദത്തിൽ ബൈഡനു പിഴവ് പറ്റി എന്ന വിമർശനത്തെ അവർ നേരിട്ടു. ആ (ഡിബേറ്റിന്റെ) 90  മിനുട്ട് അല്ല നാല് വർഷത്തെ ഭരണത്തെ വിലയിരുത്താൻ പോവുക. തന്റെ ഭർത്താവിന്റെ ഭരണത്തെ പ്രതിനിധീകരിക്കുവാൻ ആ 90 മിനുറ്റിനെ അനുവദിക്കുക ഇല്ലെന്നു അവർ പറഞ്ഞു. രാജ്യത്തിന് ഏറ്റവും നല്ലതെന്നു അദ്ദേഹത്തിന് തോന്നുന്നത് അദ്ദേഹം ചെയ്യും എന്നും കൂട്ടി ചേർത്തു. 73 കാരിയായ ജില്ലാണ് പ്രെസിഡന്റിനു ഏറ്റവും അധികം പിൻബലം നൽകുന്നതെന്ന് റിപ്പോർട്ടുകളുണ്ട്.


പ്രസിഡന്റ് ആകുന്നതിനു മുൻപ് തന്നെ പ്രസിഡന്റ് ആയി എന്ന നിലയിൽ നിങ്ങൾ മാധ്യമങ്ങൾ ട്രംപിനെ കാണുന്നത് അദ്ദേഹത്തിൻ്റെ വിജയം ഉറപ്പാണ് എന്നതിന് തെളിവാണ് എന്ന ട്രംപിന്റെ മരുമകൾ ലാറയുടെ പ്രസ്താവന വിവാദമായി. ലാറ റിപ്പബ്ലിക്കൻ നാഷണൽ കമ്മിറ്റിയുടെ കൊ-ചെയർ കൂടി ആണ്. 'ഇപ്പോൾ നമുക്ക് ആവശ്യമായ നേതാവ് ട്രംപ് ആണ്. സാങ്കേതികമായി മാത്രമാണ് ജോ ബൈഡൻ ഇപ്പോൾ പ്രസിഡന്റ് ആയി ഇരിക്കുന്നത്. നവംബര് 5  വരുമ്പോൾ ട്രംപ് വളരെ വലിയ വിജയം നേടും', ലാറ വലിയ ശുഭാപ്തി വിശ്വാസത്തിലാണ്.
 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക