Image

കൺവെൻഷന് ഒരു മാസം മുൻപു തന്നെ ബൈഡനെ നോമിനേറ്റ് ചെയ്യാൻ പാർട്ടിയുടെ നീക്കം (പിപിഎം)

Published on 02 July, 2024
കൺവെൻഷന് ഒരു മാസം മുൻപു തന്നെ ബൈഡനെ  നോമിനേറ്റ് ചെയ്യാൻ പാർട്ടിയുടെ നീക്കം (പിപിഎം)

പ്രസിഡന്റ് ജോ ബൈഡനെ മാറ്റി മറ്റൊരു ഡെമോക്രാറ്റിക്‌ സ്ഥാനാർഥിയെ കൊണ്ടുവരിക എന്ന ചർച്ച അവസാനിപ്പിക്കാൻ ഓഗസ്റ്റ് 19നു നടക്കുന്ന പാർട്ടി കൺവെൻഷന് ഒരു മാസം മുൻപു തന്നെ അദ്ദേഹത്തെ നോമിനേറ്റ് ചെയ്യാൻ ഡെമോക്രാറ്റിക്‌ നാഷനൽ കമ്മിറ്റി ആലോചിക്കുന്നു. ജൂലൈ 21നു നോമിനേഷൻ നടത്താനാണ് ആലോചനയെന്നു ബ്ലൂംബെർഗ് റിപ്പോർട്ട് ചെയ്തു.

ജൂലൈ 19നു കൺവെൻഷന്റെ ക്രെഡൻഷ്യൽസ് കമ്മിറ്റി കൂട്ടുന്നുണ്ട്. അന്നു  നോമിനേഷന്റെ നടപടിക്രമങ്ങൾ ഫലത്തിൽ പൂർത്തിയാവും.

ഓഗസ്റ്റ് 7 നു മുൻപ് ബൈഡന്റെ നോമിനേഷൻ വന്നില്ലെങ്കിൽ ഒഹായോവിലെ ബാലറ്റിൽ അദ്ദേഹത്തിന്റെ പേരുണ്ടാവില്ലെന്നു അവിടത്തെ റിപ്പബ്‌ളിക്കൻ അധികൃതർ പറഞ്ഞിരുന്നു. ഓഗസ്റ്റ് 19നു ഷിക്കാഗോയിലെ കൺവെൻഷൻ കഴിയുമ്പോൾ വൈകും. അതു കൊണ്ട് ജൂലൈ 21നു നോമിനേഷൻ നടത്തുക എന്നതാണ് നിർദേശം.

അതിനു മുൻപായി ഡെലിഗേറ്റുകളുടെ ഇലക്ട്രോണിക് വോട്ടിംഗും നടത്താൻ ഡി എൻ സി ഒരുക്കം ചെയ്തിട്ടുണ്ട്.

DNC eyes early nomination for Biden 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക