Image

എയർ യുറോപ്പ ബോയിങ് അറ്റ്ലാന്റിക്കിനു മുകളിൽ വച്ചു ടർബുലൻസിൽ പെട്ടു; 30 യാത്രക്കാർക്കു പരുക്ക് (പിപിഎം)

Published on 02 July, 2024
എയർ യുറോപ്പ ബോയിങ് അറ്റ്ലാന്റിക്കിനു മുകളിൽ വച്ചു ടർബുലൻസിൽ പെട്ടു; 30 യാത്രക്കാർക്കു പരുക്ക് (പിപിഎം)

സ്പെയിനിൽ നിന്നു യുറഗ്വയിലേക്കു പറന്ന എയർ യുറോപ്പയുടെ ബോയിങ് 787-9 ഡ്രീംലൈനർ വിമാനം ആകാശചുഴിയിൽ പെട്ട് ആടിയുലഞ്ഞതിനെ തുടർന്നു 30 പേർക്കെങ്കിലും പരുക്കേറ്റു. 

തിങ്കളാഴ്ച അറ്റ്ലാന്റിക്കിനു മുകളിൽ പറക്കുമ്പോഴുണ്ടായ ടർബുലന്സിൽ യാത്രക്കാർ സീറ്റുകളിൽ നിന്നു തെറിച്ചു.

സീറ്റിനു മുകളിലുളള ബാഗേജ് ഹോൾഡറിൽ ഒരു യാത്രക്കാരൻ കുടുങ്ങിയ വീഡിയോ മറ്റൊരു യാത്രക്കാരൻ എക്‌സിൽ കയറ്റി. ഏതാനും പേർ അയാളെ വലിച്ചെടുക്കാൻ ശ്രമിക്കുന്നതും വിഡിയോയിൽ കാണാം.

പശ്ചാത്തലത്തിൽ ഒരു കുഞ്ഞിന്റെ നിലവിളിയും കേൾക്കാം.

മറ്റൊരു വിഡിയോയിൽ കീറിപ്പോയ സീലിംഗ് പാനലുകളൂം കാണാം. ഒരു സീറ്റെങ്കിലും പാടെ നശിച്ചതായി കാണുന്നുണ്ട്.

വിമാനത്തിൽ 325 യാത്രക്കാർ ഉണ്ടായിരുന്നു. ടർബുലന്സിനെ തുടർന്നു വടക്കു കിഴക്കൻ ബ്രസീലിലെ നെറ്റാൽ വിമാനത്താവളത്തിൽ ഇറക്കി.

വിമാനം സുരക്ഷിതമായി ഇറങ്ങിയെന്നും പരുക്കേറ്റവർക്കു ശുശ്രൂഷ നല്കുന്നുണ്ടനെനും എയർ യൂറോപ്പ അറിയിച്ചു. യൂറഗ്വായ് തലസ്ഥാനമായ മോണ്ടെവിഡിയോയിലേക്ക് അവരെ കൊണ്ടുപോകും.

ബസ് യാത്ര ഒഴിവാക്കാൻ ആഗ്രഹിക്കുന്നവരെ കൊണ്ടുപോകാൻ വിമാനം അയക്കുമെന്നു എയർ യൂറോപ്പ പറഞ്ഞു.

30 injured after Boeing flight hits turbulence
 

Join WhatsApp News
Jayan varghese 2024-07-02 08:23:34
കരയും കടലും കോപിക്കുന്നു. ഇപ്പോൾ ആകാശവും! മനുഷ്യ പൈതലിനെ താരാട്ടിലാട്ടാൻ ദൈവം ഞാത്തിയിട്ട ഭൂമി എന്ന ഈ നക്ഷത്രപ്പാറയിലെ വായു കുമിളയ്‌ക്ക്‌ ഇതെന്തു പറ്റി ? അമ്മയുടെ സൗമ്യമായ താരാട്ടിൽ ആടിയുറങ്ങേണ്ട ഈ പൊന്നോമന കരഞ്ഞ് കൈകാലുകൾ ഇട്ടടിച്ച് തൊട്ടിൽ പൊളിച്ചു പുറത്ത് ചാടാൻ ശ്രമിക്കുന്നതാവുമോ യഥാർത്ഥ പ്രശ്നം ? ഗോളാന്തര യാത്രകൾക്കുള്ള കൂറ്റൻ റോക്കറ്റുകൾ പുറത്തേക്കു തുപ്പിക്കളയുന്ന ലക്ഷോപലക്ഷം ടൺ രാസ മാലിന്യങ്ങൾ മുലപ്പാൽ പോലെ വിശുദ്ധമായ അന്തരീക്ഷ സുരക്ഷിതത്വത്തിൽ വിള്ളലുകൾ വീഴ്ത്തുമ്പോൾ ചിറകറ്റ പക്ഷിയെപ്പോലെ വിമാനങ്ങൾ താഴോട്ടു പതിക്കുകയാവാം ? ശാസ്ത്രം സമാധാനം പറയുമോ ?
JOHNY 2024-07-02 16:53:18
സമാധാനം പറയാൻ ഈ ശാസ്ത്രം ഒരു വ്യക്തിയോ, പ്രസ്ഥാനമോ, രാജ്യമോ ആണോ ?
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക