Image

ഹിന്ദുത്വത്തെ അപമാനിച്ചു എന്നാരോപണം ; രാഹുൽ ഗാന്ധിയുടെ പ്രസംഗത്തിലെ ഭാഗങ്ങൾ രേഖയിൽ നിന്നും ഒഴിവാക്കി

Published on 02 July, 2024
ഹിന്ദുത്വത്തെ അപമാനിച്ചു എന്നാരോപണം ; രാഹുൽ ഗാന്ധിയുടെ പ്രസംഗത്തിലെ ഭാഗങ്ങൾ രേഖയിൽ നിന്നും ഒഴിവാക്കി

 ന്യൂഡൽഹി : ലോക്സഭയിലെ രാഹുൽ ഗാന്ധിയുടെ പ്രസംഗത്തിലെ പലഭാഗങ്ങളും രേഖയിൽ നിന്ന് നീക്കി. ഹിന്ദു പരാമർശവും മോദിക്കും ബിജെപിക്കുമെതിരായ പരാമർശങ്ങളുമാണ് രേഖയിൽ നിന്ന് നീക്കിയത്. ആർഎസ്എസിനെതിരായ പരാമർശവും നീക്കം ചെയ്തു.

ഹിന്ദുക്കൾ എന്ന് സ്വയം അവകാശപ്പെടുന്ന പലരും തുടർച്ചയായി കള്ളങ്ങൾ പറയുകയും അഹിംസയുടെയും അക്രമത്തിൻ്റെയും മാർഗങ്ങൾ സ്വീകരിക്കുന്നു എന്നായിരുന്നു രാഹുലിന്റെ പരാമർശം. ഇതിനെതിരെ രാഹുൽ ഹിന്ദുക്കളെ അപമാനിച്ചുവെന്ന മറുപടി നരേന്ദ്രമോദി നൽകിയിരുന്നു. രാഹുലിൻ്റെ പരാമർശം പരിശോധിക്കണമെന്ന് ആഭ്യന്തരമന്ത്രിയും പാർലമെന്ററി കാര്യമന്ത്രിയുമടക്കം സ്പീക്കറോട് പിന്നീട് ആവശ്യപ്പെട്ടിരുന്നു. ഇതിന്റെ ഭാഗമായാണ് സഭാരേഖകളിൽനിന്ന് പരാമർശം നീക്കിയത്.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക