Image

പെരുമ്പാവൂരില്‍ ഇതര സംസ്ഥാന തൊഴിലാളിയെ കുത്തിക്കൊന്നു; പ്രതി ഒളിവില്‍

Published on 02 July, 2024
പെരുമ്പാവൂരില്‍ ഇതര സംസ്ഥാന തൊഴിലാളിയെ കുത്തിക്കൊന്നു; പ്രതി ഒളിവില്‍

എറണാകുളം: പെരുമ്ബാവൂർ വട്ടക്കാട്ടുപടിയില്‍ ഇതര സംസ്ഥാന തൊഴിലാളിയെ കുത്തിക്കൊന്നു. ഒഡിഷ സ്വദേശി ആകാശ് ഡിഗല്‍ (34) ആണ് കൊല്ലപ്പെട്ടത്.

കൊലപാതകം നടത്തിയ ഒഡിഷ സ്വദേശി അഞ്ജന നായിക് ഓടിരക്ഷപ്പെട്ടു.

രാവിലെ ഏഴരയോടെ വട്ടക്കാട്ടുപടി നെടുംപുറത്താണ് സംഭവം നടന്നത്. ആകാശും അഞ്ജനയും തമ്മിലുള്ള വാക്കുതർക്കമാണ് കൊലപാതകത്തില്‍ കലാശിച്ചത്. കുത്തേറ്റ ആകാശിനെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.

വട്ടക്കാട്ടുപടി നെടുംപുറത്ത് ബിജുവിന്‍റെ വാടക കെട്ടിടത്തിലാണ് ആകാശ് കുടുംബമായി താമസിച്ചിരുന്നത്. ഇതേ കെട്ടിടത്തിലാണ് അഞ്ജനയും താമസിച്ചിരുന്നത്.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക