Image

ഹിന്ദുമത വിശ്വാസികൾക്കു സംരക്ഷണം ഉറപ്പാക്കാൻ സഹായിക്കുമെന്ന് യുഎസ് ജനപ്രതിനിധികൾ (പിപിഎം)

Published on 02 July, 2024
ഹിന്ദുമത വിശ്വാസികൾക്കു സംരക്ഷണം ഉറപ്പാക്കാൻ സഹായിക്കുമെന്ന് യുഎസ് ജനപ്രതിനിധികൾ (പിപിഎം)

യുഎസിലെ ന്യൂനപക്ഷ ഹിന്ദു മത വിശാസികൾക്കെതിരായ വിദ്വേഷ പ്രചാരണത്തെയും വിവേചനത്തെയും നേരിടാൻ പ്രമുഖ ഇന്ത്യൻ അമേരിക്കൻ ജനപ്രതിനിധികൾ പിന്തുണ ഉറപ്പു നൽകി. കൊയലിഷൻ ഓഫ് ഹിന്ദുസ് ഓഫ് നോർത്ത് അമേരിക്ക (സിഓഎച്എൻഎ) സംഘടിപ്പിച്ച തേർഡ് നാഷനൽ ഹിന്ദു അഡ്വക്കസി ഡേയിൽ ഒട്ടേറെ ഗവേഷകരും വിദ്യാർഥികളും സമുദായ നേതാക്കളും പങ്കെടുത്തു.  

"നമ്മൾ പൊരുതുകയാണ്," റെപ്. ശ്രീ തനെദാർ (ഡെമോക്രാറ്റ്) പറഞ്ഞു. ഹിന്ദുവിദ്വേഷവും ക്ഷേത്രങ്ങൾക്കു നേരെയുള്ള ആക്രമണങ്ങളും അപലപിച്ചു യുഎസ് ഹൗസിൽ പ്രമേയം കൊണ്ടുവന്ന ശ്രീ തനെദാർ പറഞ്ഞു.

അമേരിക്കയുടെ ഭാവിക്കു നിർണായകമാവുന്ന നയ രൂപീകരണത്തിൽ ഹിന്ദു അമേരിക്കൻ സമൂഹം വഹിക്കുന്ന പങ്കിനെ റെപ്. റിക്‌ മക്കോർമിക്ക് (റിപ്പബ്ലിക്കൻ)  സ്വാഗതം ചെയ്തു. ശ്രീ തനെദാർ അവതരിപ്പിച്ച പ്രമേയത്തിനു താൻ പിന്തുണ നൽകിയെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. 
റിപ്പബ്ലിക്കൻ റെപ്. ഗ്ലെൻ ഗ്രോത്മാൻ ഹിന്ദു സമുദായത്തോട് ഐക്യദാർഢ്യം അറിയിച്ചു.

സമുദായത്തിന്റെ പുരോഗതിയിൽ സന്തുഷ്ടി പ്രകടിപ്പിച്ച റെപ്. റോ ഖന്ന (ഡെമോക്രാറ്റ്) ഡി സിയിൽ ഈ ചടങ്ങിന് എത്തിച്ചേർന്നവർ തങ്ങളുടെ പൈതൃകത്തെ ആദരിക്കയാണ് ചെയ്യുന്നതെന്നു ചൂണ്ടിക്കാട്ടി.

ശ്രീ തനെദാറുടെ പ്രമേയത്തെ പിന്തുണച്ചിരുന്നുവെന്നു കോൺഗ്രസ് അംഗം മാക്‌സ് മില്ലറും (റിപ്പബ്ലിക്കൻ) ചൂണ്ടിക്കാട്ടി. മത സ്വാതന്ത്ര്യത്തിന്റെ ആവശ്യകത ഊന്നിപ്പറഞ്ഞ അദ്ദേഹം ഹൈന്ദവ സമുദായത്തിനു പ്രധാനമാവുന്ന വിഷയങ്ങളിൽ പിന്തുണ അറിയിച്ചു. "നിങ്ങളുടെ സമുദായത്തിനു പ്രശ്നം ഉണ്ടായാൽ ഞാൻ അവിടെ ഉണ്ടാവും," അദ്ദേഹം പറഞ്ഞു.

ഈ വർഷം ഹിന്ദുക്കൾ പലതരം അക്രമങ്ങൾ നേരിട്ടുവെന്നു സംഘടന ചൂണ്ടിക്കാട്ടി. ക്ഷേത്രങ്ങൾക്കു നേരെയുള്ള ആക്രമണങ്ങൾ അതിൽ ഉൾപ്പെടുന്നു.

US lawmakers reassure Hindus 

Join WhatsApp News
Minority in India 2024-07-02 12:00:00
What about the attack by Hindu fundamentalists on minorities in India?
രാജധിപത്യത്തിൽ നിന്നും ജനാധിപത്യത്തിലൂടെ ഏകാധിപധിയാകുന്ന രാജാക്കന്മാരും രാജകുമാരൻമാരും 2024-07-02 13:56:03
രാജ്യങ്ങളുടെ നിയമങ്ങൾ പഠിച്ചാൽ ഹോ ! ഏതു മതത്തേക്കാളും, ഏതു നിരീശ്വര വാദികളുടെ ചിന്താഗതിയെക്കാളും എത്രോയോ മഹത്തരമായി കോറി വച്ചിരിക്കുന്ന, സ്വർഗം പോലും നാണിച്ചുപോകുന്ന സ്വപ്‍ന സുന്ദര നിയമങ്ങൾ! നിയമങ്ങൾ പാലിക്കാൻ ഏല്പിച്ചതു സ്വീകരിച്ചവർ അത് നിവർത്തിക്കുന്നടത്തു നിയമ ലംഘനം ഉണ്ടായാൽ ശ്രദ്ധിക്കപ്പെടും .
Nireekshakan 2024-07-02 15:24:41
ഇവിടെ വന്നിട്ട് അമ്പതു വർഷങ്ങൾ പോലും ആയിട്ടില്ലാത്ത ഹിന്ദുക്കൾക്ക് അവരെ ആക്രമിക്കുന്നു, സംരക്ഷണം വേണം എന്ന് പറയുന്നു. അമേരിക്ക ആ സംരക്ഷണം നൽകും എന്ന് ഉറപ്പാക്കുന്നു. നല്ലത്! അതേ സമയം നൂറു കണക്കിന് വർഷങ്ങൾ മുൻപേ മുതൽ ഇന്ത്യയിൽ താമസിക്കുന്ന ക്രിസ്ത്യാനികളുടെ പള്ളികളും വീടുകളും ആക്രമിക്കയും അവരെ നിഷ്ക്കരുണം കൊല്ലുകയും ചെയ്തിട്ടും എന്തേ ഇവിടത്തെ ഹിന്ദുക്കൾ ചെറുവിരൽ പോലും അനക്കാത്തത്? വീട്ടിലെ ഫ്രിഡ്ജിൽ ഇരുന്ന പോത്തിറച്ചി പശുവിന്റെ ഇറച്ചിയാണെന്നാരോപിച്ചു സർക്കാർ അധികാരത്തിൽ ജെസിബി ഉപയോഗിച്ച് അവന്റെ വീട് ഇടിച്ചു നിരത്തി അവനെ മൃതപ്രായനാക്കിയിട്ടും ആർക്കും പരാതിയില്ല. അവിടെ ക്രിസ്ത്യാനിയെയും മുസ്ലിമിനെയും അധകൃതരെയും വെറുതെ ആർക്കും തല്ലിക്കൊല്ലാം. അത് ഡബിൾ ഓക്കേ. ഇവിടെ അങ്ങനെ യാതൊരു പ്രശ്നവും ഇല്ലാഞ്ഞിട്ടും സംരക്ഷണം വേണം. എന്തിനാണ് ഈ ഡബിൾ സ്റ്റാൻഡേർഡ്?
Mathai Chettan 2024-07-02 17:02:37
അമേരിക്ക എന്ന ജനാധിപത്യ മതേതര രാജ്യത്ത് വന്നിറങ്ങി ഇവിടത്തെ എല്ലാ ആനുകൂല്യങ്ങളും കൈപ്പറ്റിക്കൊണ്ട് ഇന്ത്യയിലെ ഹിന്ദുമത ഫണ്ടമെന്റലിസം വർഗീയത ഇവിടെ അമേരിക്കയിലും വിതയ്ക്കാൻ ഇവർ തത്രപ്പെടുന്നു. അതിനവർ ഇവിടത്തെ ഭരണകൂടത്തെ കയ്യിലെടുക്കുന്നു. മോഡി വാദികൾ ഇന്ത്യയിലെ ന്യൂനപക്ഷങ്ങളെ അടിച്ചമർത്തുന്നതിൽ കൊല്ലാക്കൊല ചെയ്യുന്നതിൽ ഇവർക്കാർക്കും പരാതിയില്ല. ഇതെവിടുത്തെ നീതി. എല്ലാവർക്കും തുല്യ പരിഗണന കിട്ടണം. അതാണ് ഈ മത്തായി ചേട്ടനും പറയുന്നത്.
Religious Clergy 2024-07-02 20:05:28
The Hindu fundamentalists in US brought one thousand construction workers for their temple by lying to US immigration dept and consulate as religious clergy whereby other religious clergy’s chances are delayed.
Social activist 2024-07-02 22:36:08
Hindu Fundmentlist work and their all kinds of illegal immigration must be investigated. Here atleast in this country the RSS/Sangaparivar must be declared as a terrorist group. Day by day their work and influence are increasing in USA. Enough is enough in India. Do not import their activites in USA. There must be a social and legal movement against them in USA through peaceful ways. We want tolerance and justice for everybody.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക