Image

സുപ്രീം കോടതി വിധിയിൽ രാഷ്രീയമുണ്ടെന്നു 70% അമേരിക്കൻ പൗരന്മാരും കരുതുന്നതായി എ പി സർവേ (പിപിഎം)

Published on 02 July, 2024
സുപ്രീം കോടതി വിധിയിൽ രാഷ്രീയമുണ്ടെന്നു 70% അമേരിക്കൻ പൗരന്മാരും കരുതുന്നതായി എ പി സർവേ (പിപിഎം)

ഡൊണാൾഡ് ട്രംപിന് ഇമ്മ്യൂണിറ്റി അനുവദിച്ച സുപ്രീം കോടതി വിധിയിൽ രാഷ്രീയമുണ്ടെന്നു മഹാഭൂരിപക്ഷം അമേരിക്കൻ പൗരന്മാരും കരുതുന്നു.  ജസ്റ്റിസുമാരുടെ രാഷ്ട്രീയ ആദർശങ്ങൾ ആവാം അവരെ നയിച്ചതെന്നു  അസോസിയേറ്റഡ് പ്രസ്സും എൻ ഓ ആർ സി പബ്ലിക് അഫെയേഴ്സ് റീസർച്ചും ചേർന്നു നടത്തിയ സർവേയിൽ പത്തിൽ ഏഴു പേരും (70%) അഭിപ്രായപ്പെട്ടു.

ഭരണം നടത്തുന്നവരെ നിഷ്പക്ഷമായി വിലയിരുത്താനുള്ള ശ്രമമല്ല ജസ്റ്റിസുമാർ നടത്തിയതെന്നു ഭൂരിപക്ഷം പറയുമ്പോൾ കോടതി സ്വതന്ത്രമായി വിലയിരുത്തൽ നടത്തിയെന്നു പറയുന്നവർ പത്തിൽ മൂന്നു പേർ മാത്രം.

സുപ്രീം കോടതിയിൽ ജനങ്ങൾക്കുള്ള വിശ്വാസം തുടർച്ചയായി നഷ്ടപ്പെടുന്നതിന്റെ മറ്റൊരു ഉദാഹരണമാണിതെന്നു സർവേ അഭിപ്രായപ്പെട്ടു.

ഒൻപതു ജസ്റ്റീസുമാരിൽ ആറു പേരെ റിപ്പബ്ലിക്കൻ പ്രസിഡന്റുമാരും മൂന്നു പേരെ ഡെമോക്രറ്റുകളുമാണ് നിയമിച്ചത്. രാഷ്ട്രീയ നിഷ്പക്ഷത അവലംബിക്കാൻ കോടതിക്കു കഴിയുന്നില്ലെന്നാണ് സർവേയിൽ ഉയർന്ന അഭിപ്രായം. റിപ്പബ്ലിക്കൻ പാർട്ടിയെ പിന്തുണയ്ക്കുന്നവരും ട്രംപിനു വോട്ട് ചെയ്യുമെന്നു പറയുന്നവരും അതേ അഭിപ്രായം പറഞ്ഞു.

ജസ്റ്റിസ് ക്ലാരൻസ് തോമസിനെതിരായ അഴിമതി ആരോപണങ്ങളും പലരും ചൂണ്ടിക്കാട്ടി.

പത്തിൽ എട്ടു ഡെമോക്രറ്റുകളും പത്തിൽ ഏഴു സ്വതന്ത്രരും ജസ്റിസുമാരുടെ രാഷ്ട്രീയ ചായ്‌വിനെ കുറിച്ച് ബോധമുള്ളവരാണ്.

1,088  മുതിർന്ന പൗരന്മാർ പങ്കെടുത്ത സർവേയിൽ എറർ മാർജിൻ 4% ആയിരുന്നു.

70% see political bias in SCOTUS verdict 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക