Image

അമിക്കോസ് ഗ്ലോബൽ കൺവൻഷനു മുന്നോടിയായുള്ള സമ്മേളനം ന്യൂ ജേഴ്സിയിൽ നടത്തി (പിപിഎം)

Published on 02 July, 2024
അമിക്കോസ് ഗ്ലോബൽ കൺവൻഷനു മുന്നോടിയായുള്ള  സമ്മേളനം ന്യൂ ജേഴ്സിയിൽ നടത്തി (പിപിഎം)

ന്യൂ ജേഴ്സിയിൽ അമിക്കോസ് ഗ്ലോബൽ കൺവൻഷനു മുന്നോടിയായുള്ള സമ്മേളനം ജൂൺ 29നു വിജയകരമായി നടത്തി. അമിക്കോസ് നോർത്ത് അമേരിക്ക ഡാളസ് കൺവെൻഷൻ ഒക്ടോബർ 11-13നാണു ഡാളസിലെ ഡങ്കൺവില്ലയിലുളള ഹിൽട്ടൺ ഗാർഡൻ ഇന്നിൽ നടത്തുക. കേരളത്തിലും പുറത്തും നിന്നുള്ള നൂറിലേറെ പ്രതിനിധികൾ പങ്കെടുക്കുമെന്നാണ് പ്രതീക്ഷ.

മാർ ഈവാനിയോസ് കോളജിന്റെ 75ആം വാർഷികവും ഈ വര്ഷം ആഘോഷിക്കുന്നുണ്ട്. മോസ്റ്റ് റെവ്, ജോസഫ് മാർ തോമസ്, അമികോസ് ഗ്ലോബൽ പ്രസിഡന്റ് കെ. ജയകുമാർ, ജിജി തോംസൺ, ഡോക്ടർ ഷേർലി സ്റ്റിവാർട്ട്, നടൻ ജഗദീഷ്, ഗായകൻ ജാസി ഗിഫ്റ് തുടങ്ങി ഒട്ടേറെ പ്രമുഖർ പങ്കെടുക്കും.  

കൺവൻഷനു വേഗത്തിൽ റജിസ്റ്റർ ചെയ്യണമെന്നു സംഘാടകർ അഭ്യർഥിച്ചു. https://amicosna.org/convention/.

ന്യൂ ജേഴ്‌സി സമ്മേളനത്തിൽ സാജു ചാക്കോ (ന്യൂ ജേഴ്‌സി), സുമി ജമാൽ (ഫിലാഡൽഫിയ) എന്നിവർ ആയിരുന്നു സംഘാടകർ.

AMICOS pre-convention event held in NJ 

അമിക്കോസ് ഗ്ലോബൽ കൺവൻഷനു മുന്നോടിയായുള്ള  സമ്മേളനം ന്യൂ ജേഴ്സിയിൽ നടത്തി (പിപിഎം)
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക