Image

യു പിയിലെ ഹത്രാസില്‍ മതചടങ്ങിനിടെ തിക്കും തിരക്കും; 27മരണം

Published on 02 July, 2024
യു പിയിലെ ഹത്രാസില്‍ മതചടങ്ങിനിടെ തിക്കും തിരക്കും;  27മരണം

ഹത്രാസ് : യു പിയിലെ ഹത്രാസില്‍ മതപരമായ ചടങ്ങിനിടെയുണ്ടായ തിക്കിലും തിരക്കിലും പെട്ട് 27 പേര്‍ മരിച്ചു. മരണപ്പെട്ടവരില്‍ 23 പേര്‍ സ്ത്രീകളും മൂന്ന് പേര്‍ കുട്ടികളുമാണ്.

രതിഭാന്‍പൂരില്‍ ഭഗവാന്‍ ശിവന്റെ പേരില്‍ നടക്കുന്ന പ്രശസ്തമായ ചടങ്ങിനിടെയാണ് ദുരന്തമുണ്ടായത്. ചടങ്ങ് അവസാനിച്ചതിന് പിന്നാലെ മടങ്ങിപ്പോകുന്നതിനായി ആളുകള്‍ തിരക്കുകൂട്ടിയതാണ് ദുരന്തത്തിന് കാരണമായത്.

നിരവധി പേര്‍ക്ക് പരുക്കേറ്റിട്ടുണ്ട്.

സിക്കന്തററാവോ പോലീസ് സ്‌റ്റേഷന്‍ പരിധിയിലെ ഫുല്‍റായ് ഗ്രാമത്തില്‍ നടന്ന മതചടങ്ങില്‍ പങ്കെടുക്കാനെത്തിയ ഭക്തരാണ് ദുരന്തത്തിനിരയായത്. ചടങ്ങ് കഴിഞ്ഞ് ജനക്കൂട്ടം മടങ്ങുന്നതിനിടെയാണ് തിക്കും തിരക്കുമുണ്ടായത്.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക