Image

കോരിയൊഴിച്ചതുപോലെ ആകാശം (കവിത : മിനി ആന്റണി )

Published on 02 July, 2024
കോരിയൊഴിച്ചതുപോലെ ആകാശം (കവിത : മിനി ആന്റണി )

കുറച്ചാകാശം
കോരിയൊഴിച്ചതുപോലെ
കോടയൊഴുകിയിറങ്ങുന്നു
കോടക്കടിയിൽ
കുന്നിൻചെരുവിൽ
വീടുകളുണ്ട്
വീടുകളിൽ
മനുഷ്യരും
അവരുടെ
ആശനിരാശകളുമുണ്ട്
കുന്നിൽ
ചെറുമരങ്ങളുണ്ട്
മരങ്ങൾക്കിടയിൽ
ചെറുമൃഗങ്ങളും
കിളികളുമുണ്ട്
എല്ലാം വെളുത്ത 
പുകമറയ്ക്കകത്ത്
മറഞ്ഞിരിപ്പാണ്.
കടുത്ത ചൂടോ
കൊടുംതണുപ്പോ
ഏതിൻ്റെ
മുന്നറിയിപ്പാണോ !
ജീവിതമിപ്പോഴാരു
കോടക്കത്താണ്
അതിനകത്തെ
കുളിരിൽ
പുതച്ചുമൂടി
ചുടുകാപ്പിയൂതി
വെറുതെയിരിക്കാനും
രസമുണ്ട്.
 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക