Image

കാനഡ ഡേ: ആഘോഷങ്ങള്‍ക്ക് തുടക്കം, സൗജന്യ സര്‍വീസ് ഒരുക്കി ട്രാന്‍സ്‌പോ

Published on 02 July, 2024
കാനഡ ഡേ: ആഘോഷങ്ങള്‍ക്ക് തുടക്കം, സൗജന്യ സര്‍വീസ് ഒരുക്കി  ട്രാന്‍സ്‌പോ

ടൊറന്റോ: കനേഡിയൻ ദിനാഘോഷ പരിപാടികൾക്ക് തുടക്കമിട്ട് രാജ്യം. 157ആം ജന്മദിനത്തിന്റെ ഭാഗമായി രാജ്യത്തിൻറെ വിവിധയിടങ്ങളിൽ നിരവധി പരിപാടികളാണ് ആസൂത്രണം ചെയ്തിരിക്കുന്നത്. ന്യൂ ഫിലൻഡ് ആൻഡ് ലാബ്രഡോറിലെ ജനങ്ങൾ ഇന്ന് മെമ്മോറിയൽ ഡേയും ആചരിക്കും. തലസ്ഥാന നഗരിയായ ഓട്ടവയിൽ കാനഡ ഡേ ആഘോഷങ്ങള്‍ പൊടിപൊടിക്കും.ലെബ്രെട്ടൺ ഫ്ലാറ്റ്സ് പാർക്ക്, പാർലമെൻ്റ് ഹിൽ എന്നിവിടങ്ങളിലായാണ് ചടങ്ങുകൾ നടക്കുക.

ആഘോഷങ്ങളെ തുടർന്ന് നഗരത്തിലെ പാർക്കിംങ്, ഗതാഗത സൗകര്യങ്ങൾക്ക് നിയന്ത്രണം ഏർപെടുത്തിയിട്ടുണ്ട്. ബസുകൾ, ഒ-ട്രെയിനുകൾ, പാരാ ട്രാൻസ്‌പോ എന്നിവ ദിവസം മുഴുവൻ സൗജന്യ സർവീസ് നടത്തും.OC ട്രാൻസ്‌പോ, ദിവസം മുഴുവനും കൂടുതൽ സർവീസുകൾ നടത്തും. അതേസമയം റൂറൽ ഷോപ്പർ റൂട്ട് 301 ഓടില്ല. ഒസി ട്രാൻസ്‌പോയുടെ റീഡോ സെൻ്റർ ഉപഭോക്തൃ സേവന കേന്ദ്രം രാവിലെ 10 മുതൽ വൈകിട്ട് 6 വരെ പ്രവർത്തിക്കും. പാരാ ട്രാൻസ്‌പോയുടെ പതിവ് ബുക്കിങും റദ്ദാക്കിയിട്ടുണ്ട്. റിസർവേഷൻ ലൈൻ രാവിലെ ഏഴു മുതൽ വൈകിട്ട് അഞ്ച് മണി വരെയും ട്രിപ്പ് റദ്ദാക്കൽ ലൈൻ രാവിലെ ആറ് മുതൽ ഉച്ചക്ക് പന്ത്രണ്ട് മണി വരെയും തുറന്നിരിക്കും.
 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക