Image

മാധ്യമപ്രവര്‍ത്തകൻ എം.ആര്‍. സജേഷ് അന്തരിച്ചു

Published on 02 July, 2024
മാധ്യമപ്രവര്‍ത്തകൻ എം.ആര്‍. സജേഷ് അന്തരിച്ചു

തിരുവനന്തപുരം: മാധ്യമപ്രവർത്തകൻ എം ആർ സജേഷ് (46) അന്തരിച്ചു. ഇന്ത്യാ വിഷൻ, കൈരളി ടി വി, റിപ്പോർട്ടർ ചാനല്‍, ഇ ടി വി ഭാരത് തുടങ്ങിയ മാധ്യമസ്ഥാപനങ്ങളില്‍ പ്രവർത്തിച്ചിട്ടുണ്ട്.
വയനാട് സുല്‍ത്താൻ ബത്തേരി കുപ്പാടി പുത്തൻ വിള എം രവീന്ദ്രൻ പിള്ളയുടെയും സി എച്ച്‌ വസന്തകുമാരിയുടെയും മകനാണ്. ഭാര്യ - ഷൈമി ഇ. പി. (മീഡിയ കോർഡിനേറ്റർ, നോളേജ് ഇക്കോണമി മിഷൻ), മകള്‍- ഋതു ശങ്കരി.

സംസ്കാരം സുല്‍ത്താൻ ബത്തേരിയിലെ വീട്ടുവളപ്പില്‍.

മൃതദേഹം തിരുവനന്തപുരം കിംസ് ആശുപത്രിയില്‍ നിന്നും വൈകിട്ടോടെ പ്രസ് ക്ലബ്ബില്‍ പൊതുദർശനത്തിന് വയ്ക്കും. പൊതുദർശനത്തിനുശേഷം സ്വദേശമായ വയനാട്ടിലേക്ക് കൊണ്ടുപോകും.

മന്ത്രി വി.ശിവൻകുട്ടി അനുശോചനം രേഖപ്പെടുത്തി
 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക