Image

ഇന്ത്യൻ കോൺസലേറ്റ് സേവനങ്ങൾ സിയാറ്റിലിനു പുറമെ ബെൽവ്യൂവിലും ലഭ്യമായി (പിപിഎം)

Published on 02 July, 2024
ഇന്ത്യൻ കോൺസലേറ്റ് സേവനങ്ങൾ സിയാറ്റിലിനു  പുറമെ ബെൽവ്യൂവിലും ലഭ്യമായി (പിപിഎം)

സിയാറ്റിലിലെ ഇന്ത്യൻ കോൺസലേറ്റ് ജനറൽ ജൂലൈ 1 മുതൽ സേവനങ്ങൾ വ്യാപിപ്പിച്ചു. ബെൽവ്യൂവിൽ കൂടി ഇനി സേവനം ലഭ്യമാകും.

അലാസ്ക, ഐഡഹോ, മൊണ്ടാന, നെബ്രാസ്‌ക, നോർത്ത് ഡക്കോട്ട, ഒറിഗൺ, സൗത്ത് ഡക്കോട്ട, വാഷിംഗ്‌ടൺ, വയോമിങ് എന്നീ സംസ്ഥാനങ്ങളിൽ നിന്നുള്ളവർക്കു ഏറെ പ്രയോജനപ്പെടുന്ന വികസനമാണിത്.

വിസ,  ഓ സി ഐ കാർഡുകൾ, പാസ്‌പോർട്ടുകൾ ഇവ ബെൽവ്യൂവിലും ലഭ്യമാവും. വി എഫ് എസ് ഗ്ലോബലിന്റെ സിയാറ്റിൽ, ബെൽവ്യൂ ഓഫിസുകളിൽ സേവനം തേടുകയോ അപ്പോയിന്റ്മെന്റ് എടുക്കുകയോ ചെയ്യാം. വി എഫ് എസ് ഓഫിസ് ഇപ്പോഴത്തെ കോൺസലേറ്റ് കെട്ടിടത്തിന്റെ തൊട്ടടുത്തു തന്നെയാണ്.

അപ്പോയിന്റ്മെന്റ് അടുക്കാനുള്ള വിശദ നിർദേശങ്ങൾ കോൺസലേറ്റ് എക്‌സിൽ പോസ്റ്റ് ചെയ്തിട്ടുണ്ട്.

സിയാറ്റിൽ കോൺസലേറ്റിൽ പവർ ഓഫ് അറ്റോണി അറ്റെസ്റ്റേഷൻ, മറ്റു അറ്റസ്റേഷനുകൾ, ലൈഫ്-ഡെത്ത്-മാരിയേജ് സർട്ടിഫിക്കറ്റുകൾ എന്നിങ്ങനെ നിരവധി മറ്റു സേവനങ്ങളും ലഭ്യമാണ്. ഇമെയിൽ വഴി അപേക്ഷിക്കാം അല്ലെങ്കിൽ നേരിട്ടു സന്ദർശനം നടത്താം.

Indian CG in Seattle extends services to Bellevue
 

 

 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക