Image

ഷാരൂഖ് ഖാന് ലൊക്കാര്‍ണോ ഫിലിം ഫെസ്റ്റിവലില്‍ ആദരവ്

Published on 02 July, 2024
ഷാരൂഖ് ഖാന് ലൊക്കാര്‍ണോ ഫിലിം ഫെസ്റ്റിവലില്‍ ആദരവ്

 ഷാരൂഖ് ഖാന്റെ വിശേഷങ്ങളെല്ലാം തന്നെ സോഷ്യല്‍ മീഡിയയില്‍ വളരെപ്പെട്ടെന്നാണ് വൈറലായി മാറുന്നത്.

ഇപ്പോഴിതാ എഴുപത്തിയേഴാം ലൊക്കാര്‍ണോ ഫിലിം ഫെസ്റ്റിവലില്‍ നടന് ആദരവ് ലഭിച്ചിരിക്കുകയാണ്. സിനിമയ്‍ക്ക് നല്‍കിയ ആജീവനാന്ത സംഭാവനങ്ങള്‍ക്കുള്ള അവാര്‍ഡാണ് നല്‍കുന്നത്.

ബോളിവുഡിന്‍റെ സ്വന്തം കിംഗ് ഖാനാണ് ഷാരൂഖ് ഖാന്‍. നാല് വർഷത്തെ ഇടവേളയ്ക്ക് ശേഷമുള്ള തിരിച്ച്‌ വരവ് ഷാരൂഖ് ഖാന്‍ ആഘോഷമാക്കിയ വർഷമായിരുന്നു 2023. ജനുവരിയില്‍ സിദ്ധാർത്ഥ് ആനന്ദിന്റെ പത്താൻ എന്ന ചിത്രത്തിലൂടെയാണ് ഷാരൂഖ് ഖാൻ ബിഗ് സ്‌ക്രീനിലേക്ക് തിരിച്ചെത്തിയത്. ഇന്ത്യന്‍ ബോക്‌സ് ഓഫീസില്‍ നിന്ന് മാത്രം 500 കോടിയിലധികമാണ് ചിത്രം കളക്‌റ്റ് ചെയ്തത്.

പത്താന് പിന്നാലെ പുറത്തിറങ്ങിയ ജവാനും വലിയ ഹിറ്റായിരുന്നു. 600 കോടിയിലേറെ രൂപയാണ് ജവാന്‍ ഇന്ത്യയില്‍ നിന്നും നേടിയത്. ഡങ്കി മുന്‍ ചിത്രങ്ങളെപ്പോലെ വലിയ വിജയമായില്ലെങ്കിലും സൂപ്പര്‍ഹിറ്റായിരുന്നു.

ഒരു വർഷത്തിനുള്ളില്‍ 2500 കോടി ഗ്രോസ് നേടിയ ഇന്ത്യന്‍ സിനിമയിലെ ഏക നടനായും ഷാരൂഖ് ഖാന്‍ മാറി

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക