Image

ലൊക്കേഷനില്‍ നമ്മള്‍ അടുത്തു ചെല്ലുമ്പോള്‍ ഇപ്പോഴത്തെ കുട്ടികള്‍ മാറിപ്പോയി ഇരിക്കുന്നത് വേദനയാണ്; ഇന്ദ്രൻസ്

Published on 02 July, 2024
ലൊക്കേഷനില്‍ നമ്മള്‍ അടുത്തു ചെല്ലുമ്പോള്‍ ഇപ്പോഴത്തെ കുട്ടികള്‍ മാറിപ്പോയി ഇരിക്കുന്നത് വേദനയാണ്;  ഇന്ദ്രൻസ്

മലയാള സിനിമയില്‍ അന്നും ഇന്നും ഒഴിച്ചുകൂടാനാകാത്ത താരമാണ് ഇന്ദ്രൻസ്. ഒരുകാലത്ത് കോമഡി കഥാപാത്രങ്ങള്‍ കൊണ്ട് ചിരിപ്പിച്ചു.

ഹാസ്യ നടൻ എന്നതില്‍ നിന്നും ഇന്ന് കരുത്തുറ്റ കഥാപാത്രങ്ങളിലേക്കുള്ള അദ്ദേഹത്തിന്റെ മാറ്റം ആരെയും വിസ്മയിപ്പിക്കുന്നതാണ്. ഇപ്പോഴിതാ, പഴയ കാലത്തെയും പുതിയ കാലത്തെയും സിനിമാ ലൊക്കേഷൻ അനുഭവങ്ങളിലുള്ള വ്യത്യാസത്തെപ്പറ്റി പറയുകയാണ് ഇന്ദ്രൻസ്. ഒരു ഓണ്‍ലൈൻ മാധ്യമത്തിന് നല്‍കിയ അഭിമുഖത്തിലാണ് നടൻ ഇക്കാര്യങ്ങള്‍ പറഞ്ഞത്.

ഇപ്പോഴുള്ള സിനിമാക്കാരും പഴയതുപോലെ തന്നെ വളരെ ഫ്രണ്ട്ലി ആയിട്ടാണ് വർക്ക് ചെയ്യുന്നതെന്നും
എന്നാല്‍ അതുപോലെ തനിക്ക് പറ്റുന്നില്ലെന്നും അദ്ദേഹം പറയുന്നു. ഇപ്പോഴത്തെ കുട്ടികള്‍ കൂടിയിരിക്കുന്നിടത്ത് നമ്മള്‍ ചെന്നാല്‍ അവർ മാറിപ്പോയി ഇരിക്കുകയാണ്‌. നമ്മുടെ അച്ഛനോ അമ്മയോ അടുത്തേക്ക് വന്നാല്‍ കുട്ടികള്‍ മാറിപ്പോയി ഇരിക്കാറുണ്ടല്ലോ, അതുപോലെ അവർ അവരുടെ തരക്കാരുമായി ഒരുമിച്ചിരിക്കുകയാണെന്നും ആ അകലം തന്നെപ്പോലെ പ്രായമായ ആള്‍ക്കാർ അനുഭവിക്കുന്നുണ്ടെന്നും ഇന്ദ്രൻസ് വേദനയോടെ പറയുന്നു.

അതേസമയം അവരുടെ കൂട്ടുകെട്ടും കൂടിച്ചേരലും ആഘോഷവുമൊക്കെ സിനിമാ സെറ്റില്‍ ഉണ്ട്. അവർക്ക് സ്വാതന്ത്ര്യമായി സംസാരിക്കാൻ കഴിയുന്നുണ്ടാകില്ല. ഒഴിവാക്കല്‍ അല്ലെങ്കില്‍ പോലും നമുക്ക് അത് അറിയാമെന്നും നടൻ കൂട്ടിച്ചേർത്തു.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക