Image

കുവൈറ്റ് തീപിടിത്തം: അറസ്റ്റിലായ 15 പേരുടെ കസ്റ്റഡി കാലാവധി നീട്ടി

Published on 02 July, 2024
കുവൈറ്റ്  തീപിടിത്തം: അറസ്റ്റിലായ 15 പേരുടെ കസ്റ്റഡി കാലാവധി നീട്ടി

കുവൈറ്റ് സിറ്റി: കുവൈറ്റിലെ മൻഗഫ് തീപിടിത്ത കേസില്‍ അറസ്റ്റിലായ 15 പേരുടെ കസ്റ്റഡി നീട്ടി. കേസില്‍ ഇതുവരെയായി എട്ട് കുവൈറ്റി പൗരന്മാരും, മൂന്ന് ഇന്ത്യക്കാരും, നാല് ഈജിപ്തുകാരുമാണ് അറസ്റ്റിലായത്.

നരഹത്യ, അശ്രദ്ധ തുടങ്ങിയ കുറ്റങ്ങളാണ് പ്രതികള്‍ക്കെതിരെ ചുമത്തിയിട്ടുണ്ട്.

മൻഗഫിലെ എൻ.ബി.ടി.സി തൊഴിലാളി ക്യാമ്ബില്‍ ഉണ്ടായ തീപിടിത്തത്തില്‍ 49 പേർ കൊല്ലപ്പെടുകയും നിരവധി പേർക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു. തീപിടിത്തത്തെ കുറിച്ച അന്വേഷണം നടന്നുവരികയാണ്. സംഭവസ്ഥലം പരിശോധിച്ച അന്വേഷണ സംഘം, പരിക്കേറ്റവരെ ആശുപത്രികള്‍ ചെന്ന് സന്ദർശിച്ച്‌ വിവരം ശേഖരിക്കുകയും ചെയ്തിട്ടുണ്ട്. തീപിടിത്തത്തിന് കാരണം വൈദ്യുത തകരാറാണെന്ന് നേരത്തെ ജനറല്‍ ഫയർഫോഴ്‌സ് കണ്ടെത്തിയിരുന്നു.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക