Image

ബെറില്‍ ചുഴലിക്കാറ്റ്: ബാര്‍ബഡോസില്‍ കുടുങ്ങിയ ഇന്ത്യന്‍ ടീമിന് ബി.സി.സി.ഐ പ്രത്യേക വിമാനം ഏര്‍പ്പെടുത്തി

Published on 02 July, 2024
ബെറില്‍ ചുഴലിക്കാറ്റ്: ബാര്‍ബഡോസില്‍ കുടുങ്ങിയ ഇന്ത്യന്‍ ടീമിന് ബി.സി.സി.ഐ പ്രത്യേക വിമാനം ഏര്‍പ്പെടുത്തി

ബാര്‍ബഡോസ്: ബെറില്‍ ചുഴലിക്കാറ്റിനെ തുടര്‍ന്ന് ബാര്‍ബഡോസില്‍ കുടുങ്ങിയ ഇന്ത്യന്‍ ടീമിന് ബി.സി.സി.ഐ പ്രത്യേക വിമാനം ഏര്‍പ്പെടുത്തി.

ബിസിസിഐ ഏര്‍പ്പെടുത്തിയ പ്രത്യേക വിമാനത്തില്‍ ടീം ഇന്ന് (ചൊവ്വാഴ്ച)  ഇന്ത്യയിലേക്ക് യാത്ര തിരിക്കും. ബുധനാഴ്ച വൈകിട്ട് 7.45 ഓടെ ഇന്ത്യന്‍ സംഘം ന്യൂഡല്‍ഹിയില്‍ എത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്. താരങ്ങളും കുടുംബാംഗങ്ങളും പരിശീലക സംഘവും ഉള്‍പ്പെടെ എഴുപതോളം പേരാണ് ഇന്ത്യന്‍ സംഘത്തിലുള്ളത്. ബിസിസിഐ സെക്രട്ടറി ജയ് ഷായും ഇന്ത്യന്‍ സംഘത്തിലുണ്ട്.

ടി20 ക്രിക്കറ്റ് ലോകകപ്പ് വിജയിച്ച ടീമിന്റെ മടക്കയാത്ര ചുഴലിക്കൊടുങ്കാറ്റ് കാരണം വൈകുകയായിരുന്നു. തിങ്കളാഴ്ച പുലര്‍ച്ചെ ടീം ഇന്ത്യയിലേക്ക് മടങ്ങേണ്ടതായിരുന്നു. എന്നാല്‍, ചുഴലിക്കൊടുങ്കാറ്റിനെത്തുടര്‍ന്ന് വിമാനത്താവളങ്ങള്‍ അടച്ചതോടെ യാത്ര മാറ്റിവെക്കേണ്ടിവന്നു. താരങ്ങളും കുടുംബാംഗങ്ങളും ഹോട്ടലില്‍ത്തന്നെ കഴിയുകയായിരുന്നു. ഇതോടെയാണ് ബിസിസിഐ പ്രത്യേക വിമാനം ഏര്‍പ്പാടാക്കിയത്.
 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക