Image

വിമാനം ആകാശച്ചുഴിയില്‍പെട്ട് 40 ഓളം യാത്രക്കാര്‍ക്ക് പരിക്ക്

Published on 02 July, 2024
വിമാനം ആകാശച്ചുഴിയില്‍പെട്ട്  40 ഓളം യാത്രക്കാര്‍ക്ക് പരിക്ക്

മാഡ്രിഡ്: വിമാനം ആകാശച്ചുഴിയില്‍പ്പെട്ട് 40 ഓളം യാത്രക്കാർക്ക് പരിക്ക്. സ്‌പെയിനിന്റെ തലസ്ഥാനമായ മാഡ്രിഡില്‍ നിന്ന് ഉറുഗ്വേയുടെ തലസ്ഥാനമായ മോണ്ടെവീഡിയോയിലേക്കുള്ള യാത്രക്കിടെയാണ് എയർ യൂറോപ്പ വിമാനം അപകടത്തില്‍പ്പെട്ടത്.

എയർ യൂറോപ്പ ബോയിംഗ് 787-9 ഡ്രീംലൈനർ വിമാനമാണ് അപകടത്തില്‍പ്പെട്ടതെന്ന് സ്പാനിഷ് എയർലൈൻ അറിയിച്ചു. വിമാനം ശക്തമായ ആകാശച്ചുഴിയില്‍പ്പെടുകയായിരുന്നു. തുടർന്ന് വിമാനം ബ്രസീലില്‍ അടിയന്തരമായി നിലത്തിറക്കി.

വിമാനത്തില്‍ 325 യാത്രക്കാരുണ്ടായിരുന്നുവെന്നും പരിക്കേറ്റവരെ ഉടൻ തന്നെ ആശുപത്രികളിലേക്ക് മാറ്റിയെന്നും മാധ്യമങ്ങള്‍ റിപ്പോർട്ട് ചെയ്തു. 11 പേർ ഇപ്പോഴും ആശുപത്രിയില്‍ ചികിത്സയിലാണെന്നും ആരുടെയും പരിക്ക് ഗുരുതരമല്ലെന്നും അധികൃതർ അറിയിച്ചു.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക