Image

മേജർ ആർച്ച്ബിഷപ്പിൻ്റെയും അഡ്മിനിസ്ട്രേറ്റേറുടെയും സർക്കുലർ ഭേദഗതി ചെയ്തത് നിതികരിക്കാനാവില്ല -സിഎൻഎ

Published on 02 July, 2024
മേജർ ആർച്ച്ബിഷപ്പിൻ്റെയും അഡ്മിനിസ്ട്രേറ്റേറുടെയും സർക്കുലർ ഭേദഗതി ചെയ്തത് നിതികരിക്കാനാവില്ല -സിഎൻഎ

 

കൊച്ചി: ഒരുബലിപീംത്തിൽ സഭയുടെ സത്യ കുർബാനയും വിമതരുടെ ആഭിചാരകുർബാനയും അർപ്പിക്കുന്നത് സിനഡ് പിതാക്കൻമാർ പുനപരിശോധിക്കണമെന്ന് കാത്തലിക്ക് നസ്രാണി അസോസിയേഷൻ ഉന്നതാധികാര സമിതി ആലുവയിൽ കൂടിയ നേതൃയോഗം അഭിപ്രായപ്പെട്ടു. ജൂൺ ഒൻപതാം തീയതിസിനഡ് പുറത്തിറക്കിയ സർക്കുലറിൽ  ഏകീകൃത കുർബാന കാര്യത്തിൽ കാണിക്കുന്ന നിസംഗ മനോഭാവത്തിനെതിരെ ജൂലായ് ആറാം തീയതി രാവിലെ 10.30 ന് എറണാകുളം സെൻറ് മേരീസ് ബസിലിക്ക പള്ളിക്ക് മുന്നിൽ ചാട്ടവാർ പ്രയോഗം സമരം സംഘടിപ്പിക്കുവാനും യോഗം തീരുമാനിച്ചു.

സി.എൻ.എ. ഓഗസ്റ്റ് രണ്ടാം വാരത്തിൽ സീറോ മലബാർ സഭയിലെ 35 രൂപതകളിൽ നിന്നായി 500 പ്രതിനിധികളെ  പങ്കെടുപ്പിച്ച് ഗ്ലോബൽ സമ്മേളനം നടത്താനും ഉന്നതാധികാര സമിതി യോഗം തീരുമാനിച്ചു. അൾത്താരഭിമുഖ കുർബാന സഭയുടെ ഔദോഗിക കുർബാനായി അതിരൂപതയിലെ വിശ്വാസ സമൂഹം ഐക്യ മനസോടെ ഏറ്റെടുത്തു കഴിഞ്ഞതായി സിഎൻഎ നേതൃയോഗം ചൂണ്ടിക്കാട്ടി.

അതിരൂപത ചെയർമാൻ ഡോ. എം. പി. ജോർജ് നേതൃയോഗം ഉദ്ഘാടനം ചെയ്തു. ഭാരവാഹികളായ ജോസ് പാറേക്കാട്ടിൽ പോൾസൺകുടിയിരിപ്പിൽ,ഷൈബി പാപ്പച്ചൻ, അമൽ ചെറുതുരുത്തി, ഡേവീസ് ചുരമന, ബൈജു ഫ്രാൻസീസ് ' എം.എ ജോർജ്, സിബി കുഴിക്കണ്ടത്തിൽ, ആൻറണി മേയ്ക്കാം തുരുത്തിൽ, ഡെയ്സി ജോയി എന്നിവർ പ്രസംഗിച്ചു.

Join WhatsApp News
Mr Syro 2024-07-02 20:56:09
It seems that these extremists are creating discord and division (the Satanic acts) in Syro church when Synod and EKM Dioceses are trying to reconcile and end the issue.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക