Image

നിർമ്മിതി ബുദ്ധി അഥവാ ആർട്ടിഫിഷ്യൽ ഇന്റലിജൻസ് (ജെ.എസ്. അടൂർ)

Published on 06 July, 2024
നിർമ്മിതി ബുദ്ധി അഥവാ ആർട്ടിഫിഷ്യൽ ഇന്റലിജൻസ്  (ജെ.എസ്. അടൂർ)

നിർമിത ബുദ്ധിയേകുറിച്ചുള്ള പുസ്തകങ്ങളാണ് ഞാൻ കഴിഞ്ഞ വർഷങ്ങൾ തൊട്ട് കൂടുതൽ വായിക്കുന്നത്. ഡിജിറ്റൽ ട്രാൻസ്‌ഫോർമേഷൻ മനുഷ്യവകാശങ്ങളെയും സിവിൽ സമൂഹത്തെയും  ഗവർണൻസ്, പബ്ലിക് പോളിസിയേയൊക്കെ എങ്ങനെ ബാധിക്കുമെന്നാണ് ഇപ്പോൾ ഞാൻ കൂടുതൽ ചിന്തിക്കുന്ന വിഷയങ്ങളിലോന്നു. അതു മാത്രംമല്ല നിർമിത ബുദ്ധികാലത്തു തൊഴിലിലുള്ള മാറ്റങ്ങളും എന്തൊക്കയാണ് പ്ലാറ്റ്ഫോം ഇക്കൊനമിയിൽ മാറുന്ന തൊഴിൽ ബന്ധങ്ങളൊക്കെ അറിയാൻ ശ്രമിക്കുന്നു.
പ്ലാറ്റഫോം  ഇക്കൊണമിയും നിർമിത ബുദ്ധിയും തൊഴിലിന്റെ ഭാവിയോക്കയാണ് വിനീതിന്റെ ഗവേഷണ വിഷയം. ഇങ്ങനെയുള്ളൂ കാര്യങ്ങളിൽ ലോക നിലവാരത്തിൽ അയാൾക്ക് അറിവ് ഉണ്ട്. പലപ്പോഴും ഇങ്ങനെയുള്ളൂ വിഷയങ്ങളിൽ അയാളാനെന്റ് ഗുരു. കാരണം ഈ രംഗത്ത് ഇറങ്ങുന്ന ഓരോ പുസ്തകങ്ങളും ഗവേഷണങ്ങളും അയാൾക്കു നന്നായി അറിയാം. പി ച്ച് ഡി കഴിഞ്ഞു ഇതിനെകുറിച്ച് വിശദമായി ഒരു പുസ്തകമെഴുതണമെന്നു അയാളോട് പറയാറുണ്ട്. കാരണം ആ മേഖലയിൽ അത്രത്തോളം അയാൾക്കു അവഗാഹമുണ്ട്

എന്തായാലും നിർമിത ബുദ്ധിയുമായി ചിന്തിക്കുന്ന ഒന്ന് രണ്ട് കാര്യങ്ങൾ പറയാം
1) മനുഷ്യൻ ചരിത്രത്തിൽ ഉടനീളെ ഏറ്റവും അഡാപ്റ്റ് ചെയ്യുന്ന സ്പീഷീസാണ്. കാലവസ്ഥ മാറ്റങ്ങൾ, പ്രകൃതി ദുരന്തങ്ങൾ, മഹാമാരികൾ, വൻയുദ്ധങ്ങൾ ഇവയെ എല്ലാം അതിജീവിച്ച സ്പീഷീസ്. അത് പോലെ സാങ്കേതിക വിദ്യകളുമായി പെട്ടന്ന് അഡാപ്റ്റ് ചെയ്യുന്ന സമൂഹം.

2) സമൂഹത്തിൽ മനുഷ്യൻ നോക്കുന്നത് സെക്യൂരിറ്റിയും സർവീസും അത് പോലെ മാനസിക സത്വ ബോധവും  സ്വാതന്ത്ര്യവും ആത്മാഭിമാനവും നീതിയും വൈകാരിക ബന്ധങ്ങളുമൊക്കെയാണ്. അതൊക്കെ ക്രമീകരിച്ചു പൊതുവെ എല്ലാവർക്കും പ്രയോജനപെടാവുന്ന രീതിയിൽ നിയന്ത്രണങ്ങളും അവസരങ്ങളും സുരേഷയും സേവനവും ഉറപ്പാക്കാനാണ് ഗവർണർസ്. അതിൽ സമൂഹവും മാർക്കെട്ടും സർക്കാരും സാങ്കേതിക വിദ്യകളും പരസ്പര പൂരകങ്ങളാണ്.
ചരിത്രത്തിൽ എന്തൊക്ക പുതിയ സാങ്കേതിക വിദ്യകൾ വരുന്നത് അനുസരിച്ചു പോളിസികളും നിയമങ്ങളും സംവിധാനങ്ങളും വരും. അത് ചരിത്രത്തിൽ ഉടനീളമുണ്ട്.

തീയും ഓയിലും ആറ്റം സാങ്കേതിക വിദ്യകൾക്കും ഇന്റർനെറ്റിനും സോഷ്യൽ മീഡിയക്കും എല്ലാത്തിനും ഗുണവും ദോഷവുമുണ്ട്. അത് ക്രീയേറ്റിവ് ആയും ഡിസ്ട്രിക്ടീവായും ഉപയോഗിക്കാം
ഇപ്പോൾ ഇവിടെ എഴുതുന്നത് ഞാൻ കാണുന്നതിലും വായിക്കുന്നതിലും അൽഗോരിതമുണ്ട് നിർമ്മിത ബുദ്ധിയുണ്ട്.
ഇപ്പോൾ മിക്കവാറും വലിയ എയർപോർട്ടുകളിൽ മെഷീൻ ചെക് ഇൻ ഉണ്ട്. അങ്ങനെ ഓരോ രംഗത്തും നിർമിത ബുദ്ധിയും മെഷിൻ ലേ നിങ്ങും ഇപ്പോൾ തന്നെ സജീവം അതിന്റ ഡിഗ്രി കൂടും

അത് കൊണ്ട് തന്നെ നിർമിത ബുദ്ധിക്ക് ഗവർണർസ് ആവശ്യമാണ്‌. അത് എല്ലാ രാജ്യങ്ങളിലും സംഭവിക്കും.
എന്റെ അടുത്ത പുസ്തകമായ 'മനുഷ്യാവസ്ഥകൾ ' ഇനിയും വരാനുള്ള ഇന്ന്‌ വരെയുള്ള മനുഷ്യവസ്‌ഥകളിൽ മനുഷ്യൻ എങ്ങനെ ജീവിക്കുന്നു സൃഷ്ടിക്കുന്നു മരിക്കുന്നു കുറിച്ചുള്ള വിചാരങ്ങളാണ്. മനുഷ്യ അവസ്ഥകളിൽ എപ്പോഴും സൃഷ്ടിയും സ്ഥിതിയും സംഹാരവുമുണ്ട്. അത് മനസികമായും ശരീരകമായും സാമൂഹിക പരമായും പ്രകൃതിയിലും പ്രകൃതിയിൽ നിന്നുളവായ സാങ്കേതിക വിദ്യ ഉൾപ്പെടെ എല്ലാറ്റിനുമുണ്ട്. എവിടെയും എപ്പോഴും.
ജെ എസ്

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക