Image

'മിസ്റ്റര്‍ ബംഗാളി ദി റിയല്‍ ഹീറോ'യുടെ സെക്കൻഡ് ലുക്ക് പോസ്റ്റര്‍ റിലീസായി

Published on 06 July, 2024
'മിസ്റ്റര്‍ ബംഗാളി ദി റിയല്‍ ഹീറോ'യുടെ സെക്കൻഡ് ലുക്ക് പോസ്റ്റര്‍ റിലീസായി

വയലുങ്കല്‍ ഫിലിംസിന്റെ ബാനറില്‍ അരിസ്റ്റോ സുരേഷ് നായകനാകുന്ന മിസ്റ്റർ ബംഗാളി ദി റിയല്‍ ഹീറോ എന്ന സിനിമയുടെ സെക്കൻഡ് ലുക്ക് പോസ്റ്റർ റിലീസ് ചെയ്തു.

സ്വരാജ് വെഞ്ഞാറമൂട് ആണ് തന്‍റെ സോഷ്യല്‍ മീഡിയ പേജിലൂടെ പോസ്റ്റർ ലോഞ്ച് ചെയ്തത്. പോസ്റ്റ് പൊഡക്ഷൻ വർക്കുകള്‍ പുരോഗമിക്കുന്ന സിനിമയുടെ ചിത്രീകരണം തൊടുപുഴയിലും പരിസരപ്രദേശങ്ങളിലുമായിരുന്നു. ചിത്രത്തിന്റെ പേര് സൂചിപ്പിക്കുന്നതുപോലെ ബംഗാള്‍ സ്വദേശിയാണ് അരിസ്റ്റോ സുരേഷിന്‍റെ കഥാപാത്രം. അരിസ്റ്റോ സുരേഷ് ആദ്യമായി നായകൻ ആകുന്ന ചിത്രമാണിത്.

അരിസ്റ്റോ സുരേഷിനൊപ്പം പ്രമുഖ യൂട്യൂബറും നിർമ്മാതാവും സംവിധായകനുമായ ജോബി വയലുങ്കലും സുപ്രധാനമായ ഒരു വേഷം കൈകാര്യം ചെയ്യുന്നു. കൂടാതെ കൊല്ലം തുളസി, ബോബൻ ആലുംമൂടൻ, വിഷ്ണുപ്രസാദ്, യവനിക ഗോപാലകൃഷ്ണൻ, സജി വെഞ്ഞാറമൂട്, ഒരു ചിരി ബമ്ബര്‍ ചിരിയിലെ താരം ഷാജി മാവേലിക്കര, വിനോദ്, ഹരിശ്രീ മാർട്ടിൻ, സുമേഷ്, കൊല്ലം ഭാസി എന്നിവര്‍ക്കൊപ്പം മറ്റ് താരങ്ങളും ചിത്രത്തില്‍ അണിനിരക്കുന്നു. ചിത്രം ഉടൻ തന്നെ തിയറ്ററുകളില്‍ എത്തും.

സംവിധായകൻ കൂടിയായ ജോബി വയലുങ്കലിൻ്റേതാണ് ചിത്രത്തിൻ്റെ കഥ. ചിത്രത്തിൻ്റെ തിരക്കഥ, സംഭാഷണം എന്നിവ ഒരുക്കിയത് സംവിധായകനും ധരനും ചേർന്നാണ്

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക