Image

വിജയകാന്തിനെ എഐയിലൂടെ അഭിനയിപ്പിക്കുന്നതിന് അനുമതി വാങ്ങണം: ഭാര്യ പ്രേമലത

Published on 06 July, 2024
 വിജയകാന്തിനെ എഐയിലൂടെ അഭിനയിപ്പിക്കുന്നതിന് അനുമതി വാങ്ങണം: ഭാര്യ പ്രേമലത

നടനും രാഷ്ട്രീയ നേതാവുമായ വിജയകാന്തിന്റെ വിയോഗം തമിഴകത്തെ സംബന്ധിച്ച്‌ വലിയ നഷ്ടമാണ്. നടന്റെ വിയോഗത്തിന് ശേഷം വിജയ്യുടെ ഗോട്ട് ഉള്‍പ്പടെയുള്ള ചില സിനിമകളില്‍ എഐ സാങ്കേതിക വിദ്യയുടെ സഹായത്തോടെ വിജയകാന്തിനെ വീണ്ടും സ്‌ക്രീനിലെത്തിക്കാനുള്ള ശ്രമങ്ങള്‍ നടക്കുന്നുണ്ടെന്നും.

എന്നാല്‍ വിജയകാന്തിനെ എഐ സഹായത്തോടെ വീണ്ടും അഭിനയിപ്പിക്കുന്നതില്‍ കുടുംബത്തിന്റെ അനുമതി വേണമെന്നും ഭാര്യ പ്രേമലത പറഞ്ഞു.

വിജയകാന്തിനെ സ്‌ക്രീനിലെത്തിക്കുന്നതിന് ഒരു സിനിമാക്കാരും വ്യക്തമായ അനുമതി വാങ്ങിയിട്ടില്ലെന്നാണ് പ്രേമലത പറയുന്നത്. അതിനാല്‍ അത്തരം പ്രഖ്യാപനങ്ങള്‍ നടത്തുന്നതിന് മുമ്ബ് കുടുംബത്തിന്റെ അനുമതി തേടണമെന്ന് പ്രേമലത പറഞ്ഞു. വെങ്കട്ട് പ്രഭു സംവിധാനം ചെയ്യുന്ന ഗോട്ടില്‍ വിജയകാന്ത് ഒരു ചെറിയ വേഷത്തില്‍ എത്തുമെന്ന് പ്രേമലത നേരത്തെ സ്ഥിരീകരിച്ചിരുന്നതാണ്. എന്നാല്‍ പ്രേമലതയുടെ പുതിയ പ്രസ്താവന ആരാധകരെ ആശയക്കുഴപ്പത്തിലാക്കിയിരിക്കുകയാണ്.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക