മേശിരിപ്പണിയല്ല
വീട് നിർമ്മിക്കലുമല്ല
എന്നിട്ടും
ചരടുവലിയ്ക്ക്
ഒരു
കുറവുമില്ല
മച്ചാനും
മച്ചാനും ഇഴുകിച്ചേർന്നാൽ
ഭരണം ഉറപ്പാണ്
പറഞ്ഞു
വെച്ചാൽ മാത്രം മതി
എൻ്റെ പേര് വിളിച്ച് പറയാൻ
ചുമ്മാ
വെറുതെയിരി സാറേ
രാവിലെ
'ചളി'യടുക്കരുത്
എന്ന് പറഞ്ഞതിനാണവർ
വാട്സ്ആപ്പ് ഗ്രൂപ്പ് പൂട്ടി
താക്കോലുമായി നടക്കുന്നത്.