Image

ന്യൂജേഴ്സിയിൽ ആവേശമുയർത്തി കേരളാ അസ്സോസിയേഷൻ സെവൻസ് സോക്കർ ടൂർണമെന്റ് ജൂലൈ 13 ന്

ബൈജു വര്ഗീസ് Published on 09 July, 2024
ന്യൂജേഴ്സിയിൽ ആവേശമുയർത്തി കേരളാ അസ്സോസിയേഷൻ സെവൻസ് സോക്കർ ടൂർണമെന്റ് ജൂലൈ 13 ന്

(ബൈജു വര്ഗീസ് (പ്രസിഡന്റ് കേരളാ അസോസിയേഷൻ ഓഫ് ന്യൂ ജേഴ്‌സി - KANJ)

അമേരിക്കൻ മലയാളികൾക്ക് കാൽപ്പന്തു കളിയുടെ ആവേശം സമ്മാനിക്കാൻ കേരളാ അസോസിയേഷൻ ഓഫ് ന്യൂ ജേഴ്സിയുടെ എവർ റോളിങ്ങ് ട്രോഫി സെവൻസ് ടൂർണമെന്റ്. കേരളാ അസോസിയേഷൻ ഓഫ് ന്യൂ ജേഴ്സിയുടെ ആഭിമുഖ്യത്തിൽ അമേരിക്കൻ മണ്ണിൽ ന്യൂ ജേഴ്സിയിൽ ജൂലൈ 13 ശനിയാഴ്ച ബയോണിലെ ഹഡ്സൺ കൗണ്ടി പാർക്കിലെ സ്റ്റേഡിയത്തിൽ  വൻപിച്ച ജന പിന്തുണയോടെ യാണ് ആവേശോജ്വലമായ സെവൻസ് സോക്കർ ടൂർണമെന്റ് നടത്തപ്പെടുന്നത്. വെലോച്ചേ ക്യാപിറ്റൽ (Veloche Capital) ആണ് മുഖ്യ സ്പോൺസർ, Powered by കിഷോർ വാരിയത്. രാവിലെ എട്ട്‌ മണി മുതൽ മത്സരങ്ങൾ ആരംഭിച്ചു വൈകിട്ട് 7 മണിയോടെ ഫൈനൽ മത്സരവും, സമ്മാന ദാനവും പൂർത്തീകരിക്കാൻ കഴിയും എന്നാണ് പ്രതീക്ഷ.  

സോക്കർ പ്രേമികളെ ആവേശത്തിൽ ആറാടിക്കാൻ പത്രണ്ടോളം ടീമുകൾ ആണ് അണി നിരക്കുന്നതു. കാനഡ, ഡാളസ്, ഓഹായോ, മെരിലാൻഡ്, ഫിലഡെൽഫിയാ, കാലിഫോർണിയ, ന്യൂ യോർക്ക്, ന്യൂജേഴ്‌സി, ചിക്കാഗോ, കാലിഫോർണിയ, ഡെലവെയർ, നോർത്ത് കരോലിന എന്നിവിടന്നു കടന്ന് വരുന്ന മികച്ച ടീമുകൾ മാറ്റുരക്കുന്ന മത്സരങ്ങൾ സോക്കർ പ്രേമികൾക്ക് മികച്ച വിരുന്നൊരുക്കും എന്നതിൽ സംശയം വേണ്ട. ആദ്യമായി സോക്കർ ടൂർണമെന്റ് നടത്തുകയാണ് അമേരിക്കൻ മലയാളികളുടെ അഭിമാനമായ കേരള അസോസിയേഷൻ ഓഫ് ന്യൂ ജേഴ്‌സി. സംഘടനയുടെ  പ്രസിഡന്റ് ബൈജു വര്ഗീസ്, സ്‌പോർട് ന്റെ ചുമതലയുള്ള ടോം വര്ഗീസ് സ്പോർട്സ് കോഓർഡിനേറ്റർ അസ്‌ലം ഹമീദ് എന്നിവരുടെ നേതൃത്വത്തിലുള്ള സ്പോർട്സ് കമ്മിറ്റി ആവേശത്തിലാണ് ഇത്തവണ . 

ഈ വര്ഷം തന്നെ ആറു  മികച്ച സ്പോർട്സ് ഇവെന്റുകളാണ് കേരളാ അസോസിയേഷൻ ഓഫ് ന്യൂ ജേഴ്‌സി നടത്തുന്നത്. നാലണ്ണം വളരെ ഭംഗിയായി നടത്തപെട്ടു കഴിഞ്ഞു. 150 പേര് പങ്കെടുത്ത ചെസ്സ് ടൂർണമെന്റ്, 400 പേർക്ക് മുകളിൽ പങ്കെടുത്ത 5K മാരത്തോൺ, 90 ടീമുകൾക്ക് മുകളിൽ പങ്കെടുത്ത അമേരിക്കയിലെ ഏറ്റവും മികച്ച ബാഡ്മിന്റൺ ടൂർണമെന്റ്, 16 ടീമുകൾ പങ്കെടുത്ത വോളി ബോൾ ടൂർണമെന്റ് എന്നിവ വളരെ വിജയകരമായി വൻ ജനപങ്കാളിത്തോടെ നടത്തിയതിന്റെ ആവേശത്തിലാണ് അസോയ്‌ക്കേഷന്റെ പ്രേസിടെന്റും എക്സിക്യൂട്ടീവ് കമ്മിറ്റിയും.

ന്യൂ ജേഴ്‌സിയിലെയും, ന്യൂ യോർക്കിലെയും, ഫിലഡല്ഫിയയിലെയും എല്ലാ മലയാളികളെയും നോർത്ത് ജേഴ്സിയിലെ,  ബയോണിലെ ഹഡ്സൺ കൗണ്ടി പാർക്കിലെ സ്റ്റേഡിയത്തിലേക്ക് സ്വാഗതം ചെയ്യുന്നതായി പ്രസിഡന്റ് ബൈജു വര്ഗീസും ജനറൽ സെക്രട്ടറി ടോം നെറ്റിക്കാടനും ട്രെഷറർ നിർമൽ മുകുന്ദനും സ്പോർട്സ് ചുമതലയുള്ള ടോം വര്ഗീസും അസ്‌ലം ഹമീദും അറിയിച്ചു.  

നിങ്ങളുടെ സഹകരണവും അനുഗ്രഹവുമാണ് കേരളാ അസോസിയേഷൻ ഓഫ് ന്യൂ ജേഴ്സിയുടെ   സോക്കർ ടൂർണമെന്റിന്റെ വിജയം... ഏവർക്കും സ്നേഹോഷ്മളമായ  സ്വാഗതം..!!!

ട്രൈ സ്റ്റേറ്റിലെ മലയാളികളും, സഹോദര മലയാളി സംഘടനകളായ യോങ്കേഴ്‌സ് മലയാളി അസോസിയേഷൻ, കേരള സമാജം ഓഫ് ന്യൂജഴ്‌സി, മലയാളി  അസോസിയേഷൻ ഗ്രേറ്റർ ഫിലഡഫിയ, കല, ഡെൽമ തുടങ്ങിയ സംഘടനാ ഭാരവാഹികളും  സോക്കർ ടൂർണമെന്റിന് ആശംസകൾ അറിയിച്ചതായി പ്രസിഡന്റ് ബൈജു വര്ഗീസ് , ട്രസ്റി ബോർഡ് ചെയർ പേഴ്‌സൺ ദീപ്തി നായർ,  സെക്രട്ടറി ടോം നെറ്റിക്കാടൻ , ട്രഷറർ നിർമൽ മുകുന്ദൻ , വൈസ് പ്രസിഡന്റ് സോഫിയ മാത്യു,  ജോയിന്റ് സെക്രട്ടറി ഖുർഷിദ് ബഷീർ , ജോയിന്റ് ട്രഷറർ ടോം വര്ഗീസ്, ദയ ശ്യാം (കൾച്ചറൽ അഫയേഴ്‌സ്), രെശ്മി വിജയൻ  (മീഡിയ & കമ്മ്യൂണിക്കേഷൻ), ജോർജി സാമുവൽ (ചാരിറ്റി അഫയേഴ്സ്), ജിജീഷ്  തോട്ടത്തിൽ  (പബ്ലിക് ആൻഡ് സോഷ്യൽ അഫയേഴ്‌സ്), കൃഷ്ണ പ്രസാദ് (IT ഓഫീസർ), അസ്‌ലം ഹമീദ് (സ്പോർട്സ് അഫ്ഫയെര്സ്),   അനുപ്  മാത്യൂസ്  (യൂത്ത് അഫയേഴ്‌സ്), മുൻ  പ്രസിഡന്റ്  വിജേഷ്  കാരാട്ട്  എന്നിവർ അറിയിച്ചു.                                
 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക