Image

ഡിസ്‌നി പ്ലസ് ഹോട്ട്സ്റ്റാറിന്റെ നാലാമത് ഒറിജിനല്‍ മലയാളം സീരിസ് 'നാഗേന്ദ്രന്‍സ് ഹണിമൂണ്‍സ് ' 2024 ജൂലൈ 19 മുതല്‍ സ്ട്രീമിങ് ആരംഭിക്കുന്നു.

റെജു ചന്ദ്രന്‍ ആര്‍ Published on 09 July, 2024
ഡിസ്‌നി പ്ലസ് ഹോട്ട്സ്റ്റാറിന്റെ നാലാമത് ഒറിജിനല്‍ മലയാളം സീരിസ് 'നാഗേന്ദ്രന്‍സ് ഹണിമൂണ്‍സ് ' 2024 ജൂലൈ 19 മുതല്‍ സ്ട്രീമിങ് ആരംഭിക്കുന്നു.

 പ്രേക്ഷകരുടെ കാത്തിരിപ്പിന് വിരാമം ഇട്ടുകൊണ്ട് തമാശയും ആകാംക്ഷയും ഒരുപോലെ നിറഞ്ഞ നാഗേന്ദ്രന്‍സ് ഹണിമൂണ്‍സ് മലയാളം സീരിസിന്റെ ട്രെയിലര്‍ പുറത്തിറങ്ങി. ഒരു ലൈഫും അഞ്ചു വൈഫുകളും പിന്നെ കുറെ പൊട്ടിച്ചിരികളുമായി നാഗേന്ദ്രന്‍സ് ഹണിമൂണ്‍സ് ജൂലൈ 19ന്  ഡിസ്‌നി പ്ലസ് ഹോട്ട്സ്റ്റാറില്‍ സ്ട്രീമിങ് ആരംഭിക്കും..

ചിരിയലകള്‍ ഉയര്‍ത്തുന്ന  രസകരമായ മുഹൂര്‍ത്തങ്ങള്‍ അടങ്ങിയ 2 മിനിട്ട് ദൈര്‍ഘ്യമുള്ള ട്രെയിലര്‍ നാഗന്ദ്രന്റെ ജീവിതത്തിലേക്കും പഴയ കാലഘട്ടത്തിലെ കേരളത്തിലേക്കും പ്രേക്ഷകരെ കൊണ്ടെത്തിക്കുന്നു.. ആ കാലഘട്ടത്തിലെ പല പ്രദേശങ്ങളിലെ വിവാഹ രീതികളും അതിലെ തമാശകളും നിറഞ്ഞതാണ് ട്രെയിലര്‍..

നാഗേന്ദ്രനായി എത്തുന്ന സുരാജ് വെഞ്ഞാറമൂടിനൊപ്പം, കനി കുസൃതി, ശ്വേതാ മേനോന്‍, ഗ്രേസ് ആന്റണി, അമ്മു അഭിരാമി, നിരഞ്ജന അനൂപ്, ജനാര്‍ദ്ദനന്‍, കലാഭവന്‍ ഷാജോണ്‍, അല്‍ഫി പഞ്ഞിക്കാരന്‍, തുടങ്ങീ ഒരുകൂട്ടം കഴിവുറ്റ താരങ്ങള്‍ അണിനിരക്കുന്ന 'നാഗേന്ദ്രന്‍സ് ഹണിമൂണ്‍സ്' ആ കാലഘട്ടത്തിലെ കേരളത്തിന്റെ സാമൂഹിക, സാംസ്‌കാരിക വൈവിധ്യങ്ങളും വിവാഹ ആചാരങ്ങളും നിറഞ്ഞ രസകരമായ കാഴ്ചയായിരിക്കും പ്രേക്ഷകര്‍ക്ക് നല്‍കുക..


നിതിന്‍ രഞ്ജി പണിക്കര്‍ രചനയും സംവിധാനവും നിര്‍മ്മാണവും നിര്‍വഹിചിരിക്കുന്ന നാഗേന്ദ്രന്‍സ് ഹണിമൂണ്‍സില്‍  ചാരുതയാര്‍ന്ന ദൃശ്യങ്ങള്‍ പകര്‍ത്തിയെടുത്തിരിക്കുന്നത് ഡി ഓ പി നിഖില്‍ എസ്സ് പ്രവീണാണ്. മന്‍സൂര്‍ മൂര്‍ത്തിയുടെ മികവാര്‍ന്ന എഡിറ്റിംഗ്, രഞ്ജിന്‍ രാജിന്റെ സംഗീതവും കൂടി ചേരുമ്പോള്‍ പ്രേക്ഷകര്‍ക്ക് ഒരു നവ്യനുഭൂതി പകരും..

'നാഗേന്ദ്രന്‍സ് ഹണിമൂണ്‍സ് ' മലയാളം, തമിഴ്, തെലുങ്ക്,കന്നട, മറാത്തി ഹിന്ദി,  ബംഗാളി എന്നീ ഏഴു ഭാഷകളില്‍ സ്ട്രീം ചെയ്യുന്നതായിരിക്കും. ഇന്ത്യ ഒട്ടാകെയുള്ള പ്രേക്ഷകര്‍ക്ക് നിറഞ്ഞ ചിരിയോടെ ഈ സീരീസ് ആസ്വദിക്കാം...

YT Link : https://www.youtube.com/watch?v=5hT7IUkTsA8
About Dinsey+ Hotstar:
Dinsey+ Hotstar (erstwhile Hotstar) is India's leading streaming platform that has changed the way Indians watch their entertainment - from their favourite TV shows and movies to sporting extravaganzas. With the widest range of content in India, Dinsey+ Hotstar offers more than 100,000 hours of TV Shows and Movies in 8 languages and coverage of every major global sporting event.
 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക