Image

സിനിമാ പിന്നണി ഗായകൻ വിശ്വനാഥൻ അന്തരിച്ചു

Published on 09 July, 2024
സിനിമാ പിന്നണി ഗായകൻ വിശ്വനാഥൻ അന്തരിച്ചു

സിനിമാ പിന്നണി ഗായകൻ വിശ്വനാഥൻ അന്തരിച്ചു. 54 വയസായിരുന്നു. ന്യൂമോണിയ ബാധയെത്തുടർന്ന്‌ മംഗളൂരുവിലെ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു അദ്ദേഹം.

ജയസൂര്യ നായകനായ 'വെള്ളം' എന്ന സിനിമയില്‍ വിശ്വനാഥൻ ആലപിച്ച 'ഒരുകുറി കണ്ട് നാം' എന്ന ഗാനം ഏറെ ശ്രദ്ധ നേടിയിരുന്നു. സ്കൂള്‍ കലോത്സവ സംഗീതവേദികളിലെ വിധികർത്താവായി പ്രവർത്തിച്ചിരുന്നു.

തളിപ്പറമ്ബിലെ മില്‍ട്ടണ്‍സ് കോളജില്‍ അധ്യാപകനായിരുന്നു.സ്വന്തമായി സംഗീത ആല്‍ബങ്ങളും നിർമിച്ച്‌ ആലപിച്ചിട്ടുണ്ട്. ദൂരദർശൻ പരിപാടികളിലും ഗാനങ്ങള്‍ ആലപിച്ചിരുന്നു.

അച്ഛൻ: പരേതനായ പി.വി.കണ്ണൻ. അമ്മ: എം.വി.കാർത്യായനി. സഹോദരങ്ങള്‍: രാജം (കൊല്‍ക്കത്ത), രത്നപാല്‍ (ജ്യോത്സ്യർ), സുഹജ (തലശ്ശേരി), ധനഞ്ജയൻ (ബിസിനസ്, എറണാകുളം).  

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക