അനന്ത് അംബാനിയുടെയും രാധികാ മെർച്ചന്റിന്റെയും വിവാഹത്തിന് മുന്നോടി നടന്ന ഹല്‍ദി ആഘോഷത്തില്‍ പങ്കെടുത്ത് മുകേഷ് അംബാനിയുടെ സഹോദരൻ അനില്‍ അംബാനിയും ഭാര്യ ടിന അംബാനിയും.
മുംബൈയിലെ അംബാനി കുടുംബത്തിന്റെ വസതിയായ ആന്റിലിയയിലാണ് ആഘോഷങ്ങള്‍ നടന്നത്. മഞ്ഞ വസ്ത്രം ധരിച്ച് മഞ്ഞളില്‍ കുളിച്ച് നില്‍ക്കുന്ന ഇരുവരുടെും ചിത്രങ്ങളാണ് സമൂഹമാദ്ധ്യമങ്ങള്‍ ശ്രദ്ധേയമാകുന്നത്.
അനില്‍ അംബാനിയുടെ കൈകള്‍ പിടിച്ച് നൃത്തം ചെയ്യുകയും ഹല്‍ദി ആഘോഷിക്കുകയും ചെയ്യുന്ന ടിന അംബാനിയുടെ വീഡിയോയും സമൂഹമാദ്ധ്യമങ്ങളില്‍ വൈറലാകുന്നുണ്ട്. മുമ്ബ് നടന്ന ആഘോഷത്തിലും ഇരുവരും ഏറെ ശ്രദ്ധ നേടിയിരുന്നു. മകൻ ആകാശ് അംബാനിക്കൊപ്പം നില്‍ക്കുന്ന മുകേഷ് അംബാനിയുടെ ചിത്രവും പുറത്തുവന്നിട്ടുണ്ട്.
അടുത്ത സുഹൃത്തുക്കള്‍, കുടുംബാംഗങ്ങള്‍, ബോളിവുഡ് താരങ്ങള്‍ എന്നിവരെയാണ് മുകേഷ് അംബാനി പ്രീ വെഡ്ഡിംഗ് ആഘോഷത്തിന് ക്ഷണിച്ചത്.