Image

ജാതിപ്പേര്: നിലനിൽപ്പ്. അത് മാത്രമാണ് പ്രധാനം (അനു ചന്ദ്ര)

Published on 10 July, 2024
ജാതിപ്പേര്: നിലനിൽപ്പ്. അത് മാത്രമാണ് പ്രധാനം (അനു  ചന്ദ്ര)

ഈ സ്ത്രീക്ക് നിലനിൽപ്പാണ് ആവശ്യം. ഒരു വശത്ത് ഹാപ്പിലി ഡിവോഴ്‌സ്ഡെന്ന് കൊടുക്കുകയും മറുവശത്തു പോയിരുന്ന്
‘ഡിവോഴ്സ്ഡ് എന്ന് കാണുമ്പോൾ ആളുകൾ കൂടുതൽ വരും’
എന്ന് പറയുന്ന നിളയുടെ അടിസ്ഥാനപരമായ ആവശ്യം നിലനിൽപ്പ് തന്നെയാണ്.
‘ഉള്ള ജോലി കൊണ്ട് ജീവിക്കാൻ പറ്റുന്നില്ല’ (അതുകൊണ്ടീ തൊഴിൽ തിരഞ്ഞെടുത്തു)
‘സിറ്റുവേഷൻ കൊണ്ടാണീ തൊഴിൽ തിരഞ്ഞെടുത്തത്‘
’നാട്ടിലോട്ട് പോവാനും വയ്യ ഇവിടെ നിക്കാനും വയ്യ . 2 പേരും കൂടി ആലോചിച്ചുള്ള തീരുമാനമാണിത്‘ (ഭർത്താവും നിളയും )
ഇത്രയൊക്കെ ലളിതമായാണ് അവർ കാര്യങ്ങൾ പല തവണ പലരൂപത്തിലായി പറയുന്നത്. അതിനെയൊക്കെയാണ് വളച്ചൊടിച്ചു സ്ത്രീ ശരീരത്തിന്റെ രാഷ്‌ട്രീയമൊക്കെയായിട്ടാളുകൾ വാ തോരാതെ സംസാരിക്കുന്നത് . ഒരു തേങ്ങയും ഇല്ല. സ്ത്രീ ശരീരത്തിന് വിപണിയിൽ നല്ല മൂല്യമുണ്ട്. ഇല്ലെന്ന് പറഞ്ഞാലും ഉണ്ടെന്നത് തന്നെയാണ് യാഥാർഥ്യം. ആ മൂല്യം തിരിച്ചറിയുന്ന മനുഷ്യരിൽ ചിലർ അതിനെയങ്‌ വിറ്റ് ക്യാഷാക്കും. അത് ഏത് രീതിയിൽ വിൽക്കണമെന്നത് മാത്രമാണ് പേഴ്സണൽ ചോയ്സ്.
ഇവിടെ നിള തിരഞ്ഞെടുത്ത രീതി എല്ലാവർക്കും എളുപ്പത്തിൽ തിരഞ്ഞെടുക്കാൻ സാധിക്കുന്ന ഒന്നുമല്ല, സ്വീകര്യമായ ഒന്നുമല്ല, എന്നിടത്തു മാത്രമാണ് നിള വ്യത്യസ്തയാവുന്നത്. അതവരുടെ ‘തൊലിക്കട്ടി‘യായി മാത്രമേ എനിക്ക് തോന്നുന്നൊള്ളൂ. കാരണം അവർക്ക് നിലനിൽക്കാൻ ആ തൊലിക്കട്ടി ഉണ്ടായേ മതിയാവൂ.
പിന്നെ ഇതിനിടയിൽ ആസിയ എങ്ങനെ നിളയായി, നിളയിലെങ്ങനെ നമ്പ്യാർ എന്ന വാൽ കടന്നു കൂടിയെന്നൊന്നും തല പുകഞ്ഞു ചിന്തിക്കേണ്ട കാര്യമൊന്നുമില്ല. സംഗതി സിംപിൾ ആണ്. വെറും സിമ്പിൾ.  അത് നിലനിൽപ്പിന്റെ ഭാഗം മാത്രമാണ്.
മതത്തിന്റെ ഭാരങ്ങളൊന്നും തലയിൽ ചുമക്കേണ്ട.
ആരാധനാലയത്തിൽ പോകുന്നുണ്ടോ, പ്രാർത്ഥിക്കുന്നുണ്ടോ , ദൈവ വിശ്വസിയാണോ എന്നൊന്നും ഒരു മത പണ്ഡിതനും അന്വേഷിക്കില്ല.
വസ്ത്രം, നടപ്പ്, ഇടപെടൽ തുടങ്ങി ഒന്നിലും ഒരുത്തനും പേരിന് പോലും കൈകടത്തില്ല.
മതഗ്രന്ഥം അനുശാസിക്കുന്ന പോലെ ജീവിക്കണമെന്ന് ഒരു തരിമ്പ് പോലും നിർബന്ധമില്ല
തിരഞ്ഞെടുക്കുന്ന തൊഴിൽ പോലും മതത്തിനും മതാനുയായികൾക്കും പ്രശ്നമാകില്ല
- ഇങ്ങനൊരു സെയ്ഫ് സോൺലേക്ക് മതം മാറാൻ മനുഷ്യന് തോന്നുകയാണെങ്കിൽ അതും നിലനിൽപ്പിന്റെ ഭാഗം മാത്രമാണ്.
(സംശയമുണ്ടെങ്കിൽ ചുമ്മാ ഒന്ന് ചിന്തിച്ചു നോക്കൂ, അവര് വളർന്നു വന്നൊരു കമ്മ്യൂണിറ്റിയെ പോലെ, ഒരു പക്ഷേ അതിലുമപ്പുറം നിയന്ത്രണങ്ങളുള്ള ഒരു കമ്മ്യൂണിറ്റിയാണ് ഹിന്ദു കമ്മ്യൂണിറ്റിയെങ്കിൽ അറിഞ്ഞു കൊണ്ടവരതിൽ തല വെക്കുമോ? ഇല്ല. അത്രേ ഒള്ളൂ സംഭവം )
പിന്നത്തേത് മറ്റേതാണ്. ആ ജാതിവാൽ.
‘നമ്പ്യാർ’.
‘പേരില്‍ ഒരു വാലുണ്ടെങ്കിൽ കരിയറിന് ഗ്രോത്തുണ്ടാകും’മെന്നും പറഞ് മഹിമ എന്ന പേരിനൊപ്പം നമ്പ്യാർ എന്ന വാൽ ചേർത്ത മഹിമ നമ്പ്യാരുള്ള നാടല്ലേ ഇത്‌. അതൊന്നോർത്ത മതി. ആ ജാതിവാലിന് പുറകിലെ രാഷ്ട്രീയം എളുപ്പത്തിൽ ക്ലിക്കാവാൻ.
അതാ പറഞ്ഞെ ‘നിലനിൽപ്പ്. അത് മാത്രമാണ് പ്രധാനം’.
NB : പിന്നെ മറ്റേ ഷക്കീല, നളിനി ജമീലയൊക്കെ മതം മാറാത്ത ഒരു കഥയില്ലേ?  ആ കഥ പറയണ്ട. അവര് മതം മാറീല.  ഇവര് മാറി. ബിക്കോസ് ഓരോ ജീവിതവും ഓരോന്നാണ്.

 

ജാതിപ്പേര്: നിലനിൽപ്പ്. അത് മാത്രമാണ് പ്രധാനം (അനു  ചന്ദ്ര)
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക