റിപ്പബ്ലിക്കൻ നാഷനൽ കൺവെൻഷനിൽ ഡൊണാൾഡ് ട്രംപിനു വോട്ട് ചെയ്യാൻ ഇന്ത്യൻ അമേരിക്കൻ നേതാവ് നിക്കി ഹേലി തന്റെ ഡെലിഗേറ്റുകളോട് നിർദേശിച്ചു. മാർച്ചിൽ റിപ്പബ്ലിക്കൻ പ്രൈമറിയിൽ നിന്നു പിന്മാറിയിട്ടും 20% വരെ വോട്ടുകൾ ലഭിച്ചിരുന്ന സൗത്ത് കരളിന മുൻ ഗവർണർ ട്രംപിനു വോട്ട് ചെയ്യുമെന്നു പറഞ്ഞിരുന്നെങ്കിലും അദ്ദേഹത്തെ എൻഡോഴ്സ് ചെയ്തിരുന്നില്ല.
ട്രംപിനെ കൺവെൻഷൻ നോമിനേറ്റ് ചെയ്യുമെന്ന് ഉറപ്പാണെങ്കിലും ഹേലിയുടെ നിലപാട് എന്തായിരിക്കും എന്ന ചോദ്യം ബാക്കി നിന്നിരുന്നു. ട്രംപിന്റെ ഭരണകാലത്തു യുന്നിൽ അംബാസഡർ കൂടി ആയിരുന്ന ഹേലി ചൊവാഴ്ച പ്രസ്താവനയിൽ പറഞ്ഞു: മിൽവോക്കിയിൽ നടക്കുന്ന കൺവെൻഷൻ റിപ്പബ്ലിക്കൻ ഐക്യത്തിനുള്ള സമയമാണ്.
ഹേലിക്കു 97 ഡെലിഗേറ്റുകൾ ഉണ്ടെന്നാണു കണക്ക്. ആ വോട്ടുകൾ ലഭിച്ചില്ലെങ്കിലും ട്രംപിനു നോമിനേഷൻ ഉറപ്പായിരുന്നു. അദ്ദേഹത്തിനു 2,265 ഡെലിഗേറ്റുകളുണ്ട്. നോമിനേഷൻ ലഭിക്കാൻ 1,215 മതി.
ട്രംപ് അരാജകത്വ വാദിയാണെന്നു ആരോപിച്ചിരുന്ന ഹേലിയെ കൺവെൻഷനിലേക്കു പക്ഷെ ക്ഷണിച്ചിട്ടില്ലെന്നു വക്താവ് ചേനി ഡെന്റൻ പറഞ്ഞു.
Haley asks delegates to back Trump in unity call