Image

എസ്.എന്‍.സ്വാമി സംവിധാനം ചെയ്യുന്ന ചിത്രം ''സീക്രട്ട്'' ജൂലൈ 26ന് തിയേറ്ററുകളിലേക്ക്

പ്രതീഷ് ശേഖര്‍(പി ആര്‍ ഓ) Published on 10 July, 2024
എസ്.എന്‍.സ്വാമി സംവിധാനം ചെയ്യുന്ന ചിത്രം ''സീക്രട്ട്'' ജൂലൈ 26ന് തിയേറ്ററുകളിലേക്ക്

തന്റെ രചനകളിലൂടെ ഒട്ടേറെ സൂപ്പര്‍ഹിറ്റ് സിനിമകള്‍ സമ്മാനിച്ച എസ്.എന്‍. സ്വാമി ആദ്യമായി സംവിധാനം ചെയ്യുന്ന 'സീക്രട്ട്' എന്ന ചിത്രം ജൂലൈ 26ന് തിയേറ്ററുകളിലേക്കെത്തും. കൊച്ചിയില്‍ നടന്ന സീക്രട്ടിന്റെ പ്രത്യേക പ്രദര്‍ശനത്തിന് ശേഷമാണ് നിര്‍മ്മാതാവ് രാജേന്ദ്രപ്രസാദ് റിലീസ് തീയതി പ്രഖ്യാപിച്ചത്. സീക്രട്ടിന്റെ പ്രത്യേക പ്രദര്‍ശനം കാണാന്‍ ശ്രീനിവാസനും കുടുംബവും സംവിധായകന്‍ ജോഷി, ഷാജി കൈലാസ്, എ.കെ.സാജന്‍, കൊച്ചി മേയര്‍ അനില്‍ കുമാര്‍, ഹൈബി ഈഡന്‍ എം.പി, കെ ബാബു എം എല്‍ എ, കെ എന്‍ ഉണ്ണികൃഷ്ണന്‍ എം.എല്‍.എ തുടങ്ങിയവര്‍ എത്തിയിരുന്നു.

 മോട്ടിവേഷണല്‍ ഡ്രാമ ജോണറില്‍ ഒരുങ്ങുന്ന ചിത്രമാണ് സീക്രട്ട്. ലക്ഷ്മി പാര്‍വതി വിഷന്റെ ബാനറില്‍ രാജേന്ദ്ര പ്രസാദാണ് സീക്രട്ടിന്റെ നിര്‍മ്മാണം ധ്യാന്‍ ശ്രീനിവാസന്‍, അപര്‍ണാ ദാസ്, ജേക്കബ് ഗ്രിഗറി, കലേഷ് രാമാനന്ദ്, ആര്‍ദ്രാ മോഹന്‍, രഞ്ജിത്ത്, രഞ്ജി പണിക്കര്‍, ജയകൃഷ്ണന്‍, സുരേഷ് കുമാര്‍, അഭിരാം രാധാകൃഷ്ണന്‍, മണിക്കുട്ടന്‍ എന്നിവരാണ് സീക്രട്ടിലെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. എസ്.എന്‍ സ്വാമി കഥയും തിരക്കഥയും ഒരുക്കി സംവിധാനം നിര്‍വഹിക്കുന്ന സീക്രട്ടിന്റെ സംഗീത സംവിധാനം നിര്‍വഹിക്കുന്നത് ജേക്‌സ് ബിജോയാണ്. ഡി.ഒ.പി -ജാക്‌സണ്‍ ജോണ്‍സണ്‍, എഡിറ്റിങ് -ബസോദ് ടി ബാബുരാജ്, ആര്‍ട്ട് ഡയറക്ടര്‍ : സിറില്‍ കുരുവിള, എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസര്‍ : രാകേഷ്.ടി.ബി, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ -അരോമ മോഹന്‍, കോസ് റ്റിയൂം : സ്റ്റെഫി സേവിയര്‍, മേക്കപ്പ് : സിനൂപ് രാജ്, ചീഫ് അസ്സോസിയേറ്റ് ഡയറക്ടര്‍ : ശിവറാം, സൗണ്ട് ഡിസൈന്‍ : വിക്കി, കിഷന്‍. അസ്സോസിയേറ്റ് ഡയറക്ടര്‍ : വിഷ്ണു ചന്ദ്രന്‍, ആക്ഷന്‍ ഡയറക്ടര്‍ : ഫീനിക്‌സ് പ്രഭു, ഫൈനല്‍ മിക്‌സ് : അജിത് എ ജോര്‍ജ്, വി എഫ് എക്‌സ് : ഡിജിബ്രിക്ക്‌സ്, ഡി ഐ: മോക്ഷ, സ്റ്റില്‍സ് : നവീന്‍ മുരളി, പബ്ലിസിറ്റി ഡിസൈനര്‍ : ആന്റണി സ്റ്റീഫന്‍, പി ആര്‍ ഓ : പ്രതീഷ് ശേഖര്‍.
 

എസ്.എന്‍.സ്വാമി സംവിധാനം ചെയ്യുന്ന ചിത്രം ''സീക്രട്ട്'' ജൂലൈ 26ന് തിയേറ്ററുകളിലേക്ക്
എസ്.എന്‍.സ്വാമി സംവിധാനം ചെയ്യുന്ന ചിത്രം ''സീക്രട്ട്'' ജൂലൈ 26ന് തിയേറ്ററുകളിലേക്ക്
എസ്.എന്‍.സ്വാമി സംവിധാനം ചെയ്യുന്ന ചിത്രം ''സീക്രട്ട്'' ജൂലൈ 26ന് തിയേറ്ററുകളിലേക്ക്
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക