Image

പ്രണയമരങ്ങൾ ( കവിത : മിനി ആന്റണി )

Published on 10 July, 2024
പ്രണയമരങ്ങൾ ( കവിത : മിനി ആന്റണി )

ഇളംപച്ചയിൽ
തളിർത്തുലയുമ്പോൾ
പൂക്കാനൊരുങ്ങുമ്പോൾ
അവ കണ്ണിൽപ്പെടും
ഇഷ്ടത്തോടെ
ആ മരങ്ങളിലേക്ക് 
നോക്കുമ്പോൾ
തളിർത്തുലയുന്ന
പച്ചപ്പിനടിയിൽ
തണൽക്കൂടാരമുണ്ടാകും
ഇലകളിൽ
കാറ്റ് താളം ചവിട്ടുന്നുണ്ടാകും
ഇനിയൊരാകാംക്ഷ !
പൂത്തുലയുമ്പോൾ
പൂക്കളുടെ 
നിറമെന്തായിരിക്കുമെന്നാണ് ?
മണമെന്തായിരിക്കുമെന്നാണ് ?
കായ്ച്ചുകഴിഞ്ഞാൽ
പഴത്തിനേറെ
മധുരമുണ്ടായിരിക്കുമോയെന്നാണ്?
തളിർത്തു
പൂത്തു
കായ്ച്ചു
ഇനിയും നോക്കിയിരിക്കാനാവില്ല
ഇനിയങ്ങോട്ടുള്ള
കാഴ്ച്ചകൾ
കണ്ണിനിമ്പമുള്ളതായിരിക്കില്ല

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക