Image

പൊലീസുകാരിലും ഓണ്‍ലൈൻ ചൂതാട്ടങ്ങളില്‍ ജീവിതം കളയുന്നവരുണ്ടെന്ന് എറണാകുളം റേഞ്ച് ഡി.ഐ.ജി

Published on 10 July, 2024
പൊലീസുകാരിലും  ഓണ്‍ലൈൻ ചൂതാട്ടങ്ങളില്‍  ജീവിതം കളയുന്നവരുണ്ടെന്ന് എറണാകുളം റേഞ്ച് ഡി.ഐ.ജി

എറണാകുളം: പൊലീസുകാർ ഓണ്‍ലൈൻ ചൂതാട്ടങ്ങളില്‍പ്പെട്ട് ജീവിതം കളയുന്നുവെന്ന് എറണാകുളം റേഞ്ച് ഡി.ഐ.ജി പുട്ട വിമലാദിത്യ.

നിരവധി പേർ ഓണ്‍ലൈൻ ചൂതാട്ടത്തിന് അടിമകളാണ്. ഇക്കാര്യം ഗൗരവത്തോടെ കാണണം. ഇത് പൊലീസുകാർക്കിടയില്‍ മാനസിക സംഘർഷങ്ങള്‍ക്കും കുടുംബങ്ങളില്‍ പ്രശ്നങ്ങള്‍ ഉണ്ടാകുന്നതിനും കാരണമാകുന്നതായും പുട്ട വിമലാദിത്യ പറഞ്ഞു.

കേരളാ പൊലീസ് ഓഫീസേഴ്സ് അസോസിയേഷൻ എറണാകുളം റൂറല്‍ ജില്ലാ സമ്മേളനത്തിലാണ് ഡി.ഐ.ജിയുടെ പരാമർശം.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക