അമ്ബലപ്പുഴ: മരം മുറിക്കുന്നതിനിടെ പരിക്കുപറ്റി മരത്തില്‍ കുടുങ്ങിയയാളെ അഗ്നി രക്ഷാ സേന രക്ഷിച്ചു. പുന്നപ്ര കുറവൻതോട് തുരുത്തിക്കാട് പുരയിടത്തിലെ മരം മുറിക്കുന്നതിനിടയില്‍ രാജനെന്ന തൊഴിലാളിയാണ് അപകടത്തില്‍പ്പെട്ടത്.
മുറിച്ച മരകഷണം വന്നടിച്ചാണ് കാലിന് സാരമായി പരിക്കേറ്റത്.
ഏകദേശം 35 അടിയോളം ഉയരത്തിലാണ് ഇയാള്‍ കുടുങ്ങിയത്. സംഭവ സ്ഥലത്തെത്തിയ അഗ്നിശമന സേന അംഗങ്ങള്‍ റെസ്ക്യു നെറ്റിന്റെ സഹായത്തോടെ രാജനെ താഴെയിറക്കിയ ശേഷം ആംബുലൻസില്‍ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ എത്തിക്കുകയായിരുന്നു