മലപ്പുറം: മോറിസ് കോയിൻ തട്ടിപ്പ് കേസില്‍ മൂന്ന് പ്രതികള്‍ അറസ്റ്റില്‍. പൂക്കോട്ടുംപാടം സ്വദേശി സക്കീർ ഹുസൈൻ, തിരൂർ സ്വദേശി ദിറാർ, പെരിന്തല്‍മണ്ണ സ്വദേശി ശ്രീകുമാർ എന്നിവരാണ് അറസ്റ്റിലായത്.
ക്രൈംബ്രാഞ്ച് മലപ്പുറം യൂണിറ്റ് നടത്തിയ അന്വേഷണത്തിലാണ് പ്രതികളെ പിടികൂടിയത്.
മോറിസ് കോയിൻ എന്ന പേരിലുള്ള ക്രിപ്റ്റോ കറൻസി നിക്ഷേപ പദ്ധതിയെന്ന പേരിലാണ് പ്രതികള്‍ തട്ടിപ്പിന് പദ്ധതിയിട്ടത്. ചുരുങ്ങിയ കാലയളവ് കൊണ്ട് സംഘം നിരവധി പേരെയാണ് പദ്ധതിയിലേക്ക് കൊണ്ടുവന്നത്. ഇത്തരത്തില്‍ 1,200 കോടിയോളമാണ് പ്രതികള്‍ തട്ടിയെടുത്തതെന്ന് അന്വേഷണത്തില്‍ കണ്ടെത്തിയിട്ടുണ്ട്.
കേസിലെ മുഖ്യ പ്രതിയായ പൂക്കോട്ടുംപാടം സ്വദേശി നിഷാദ് വിദേശത്തേക്ക് കടന്നിട്ടുണ്ടെന്നാണ് വിവരം. ഇയാള്‍ക്കെതിരെ ക്രൈംബ്രാഞ്ച് ലുക്ക് ഔട്ട് നോട്ടീസ് പുറത്തിറക്കിയിട്ടുണ്ട്.