തൃശൂര്‍: ചേലക്കരയില്‍ വിദ്യാര്‍ഥിനിയുടെ സ്‌കൂള്‍ ബാഗില്‍ മലമ്പാമ്പ്കടന്നുകൂടി. എല്‍ എഫ് ഗേള്‍സ് ഹയര്‍സെക്കന്‍ഡറി സ്‌കൂളിലെ പഴയന്നൂര്‍ സ്വദേശിനിയായ പ്ലസ് ടു വിദ്യാര്‍ഥിനിയുടെ ബാഗിനുള്ളിലാണ് മലമ്പാമ്പിനെ കണ്ടത്.
സ്‌കൂളിലെത്തി ക്ലാസ് തുടങ്ങിയ ആദ്യ പിരീഡില്‍ വിദ്യാര്‍ഥിനി ബാഗ് തുറന്ന് പഠനോപകരണം എടുക്കുന്നതിനിടയിലാണ് കയ്യില്‍ പാമ്പിനെ സ്പര്‍ശിച്ചത് . ഉടന്‍തന്നെ സഹപാഠി ബാഗിന്റെ സിബ്ബ് അടച്ചു. വിദ്യാര്‍ഥിനിയുടെ വീട്ടില്‍ നിന്നുമാണ് മലമ്പാമ്പ് കയറിക്കൂടിയത് എന്നാണ് കരുതുന്നത്.