Image

ഇൻ്റീരിയർ ഡിസൈൻ- വസ്ത്ര വൈവിധ്യ വിസ്മയമൊരുക്കി ജെഡി ഫാഷൻ അവാർഡ്

Published on 10 July, 2024
ഇൻ്റീരിയർ ഡിസൈൻ- വസ്ത്ര വൈവിധ്യ വിസ്മയമൊരുക്കി ജെഡി ഫാഷൻ അവാർഡ്

 

കൊച്ചി: ജെഡി ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഫാഷൻ ടെക്‌നോളജി സംഘടിപ്പിച്ച ജെഡി  ഡിസൈൻ അവാർഡ്സ് ഹോട്ടൽ ഹോളിഡേ ഇന്നിൽ നടന്നു. 

ഇൻ്റീരിയർ ഡിസൈൻ വിസ്മയങ്ങളും  വസ്ത്ര വൈവിധ്യങ്ങളും മാറ്റുരച്ച അവാർഡ്  നിശ 'ഫ്യൂച്ചർ ഫിക്ഷൻ' എന്ന പ്രമേയത്തിലാണ് നടന്നത്. 

ഇൻസ്റ്റിറ്റ്യൂട്ടിലെ ഇരുപത്തി രണ്ട് യുവ ഡിസൈനർമാർ ഒരുക്കിയ  സൃഷ്ടികൾ പ്രദർശിപ്പിച്ചുകൊണ്ട് മോഡലുകൾ റാംപിൽ ചുവടു വെച്ചു.

 "സകുറ: പ്രതീക്ഷയുടെ പുഷ്പം" എന്ന അതിമനോഹര വസ്ത്ര ശേഖരം മുതൽ കാൽപനികതയുടെ ആവിഷ്കാരമായ "ആസ്ട്രൽ ഓറ" വരെ ഡിസൈനർമാർ  അതുല്യമാ സർഗ്ഗാത്മക യാത്രകൾ നടത്തി.

ഇൻ്റീരിയർ ഡിസൈൻ വിഭാഗത്തിൽ കിരൺ മരിയാട്ട് സജിയുടെ ഇമ്മേഴ്‌സീവ് മ്യൂസിക് എക്‌സ്പീരിയൻസ് സെൻ്ററായ "സ്വര" മികച്ച ആശയത്തിനുള്ള പുരസ്‌കാരം നേടി,

 നിരഞ്ജ് കെജെ യുടെ ഡൈനാമിക് ഇൻഡോർ റോളർ സ്കേറ്റ് ക്ലബ്ബായ "സ്കേറ്റ് " ന് പ്രത്യേക ജൂറി അവാർഡ് ലഭിച്ചു. കാഴ്ച വൈകല്യമുള്ളവരുടെ പരിശീലന കേന്ദ്രമായ "സെഹജ്" രൂപകൽപ്പന ചെയ്ത അശ്വനികൃഷ്ണ ആർ. മികച്ച പ്രസൻ്റേഷൻ അവാർഡിന് അർഹയായി, കൂടാതെ ഐറിൻ ജോസ് ഡിസൈൻ ചെയ്ത ഡൈനിംഗ്  ഏരിയ "കിംചി & കോയി" മികച്ച ഡിസൈൻ അവാർഡ് നേടി.

ഫാഷൻ വിഭാഗത്തിൽ, റേച്ചൽ എറിക്ക കൊറേയ തൻ്റെ "എംബ്രേസ്" എന്ന ശേഖരത്തിലൂടെ മികച്ച ഡിസൈനർ അവാർഡ് കരസ്ഥമാക്കി. 

അർച്ചന കമ്മത്തിൻ്റെ "കവാച്ച്-അതിത" യോദ്ധാക്കളുടെ വീര്യം  പ്രസരിക്കുന്ന  സെമി-ഫോർമൽ വസ്ത്രങ്ങളുമായി മികച്ച ആശയത്തിനുള്ള അവാർഡ്  നേടി. 

സ്വാതി സത്യൻ്റെ "ഓർക്കിഡ് ബ്ലൂംസ്" ന് ജൂറി ചോയ്‌സ് അവാർഡ് ലഭിച്ചു.  പ്രശാന്ത് എസ്എസിൻ്റെ "ബ്ലാക്ക് ഡെത്ത്" ഫാഷനിലൂടെ ചരിത്രം പുനഃസൃഷ്ടിച്ച് മികച്ച അവൻ്റ്-ഗാർഡ് കളക്ഷൻ അവാർഡ് നേടി. നയോമി എലിസബത്ത് ജോൺ  സൈനിക-പ്രചോദിത ശേഖരമായ "വാലർ വാൻഗാർഡ്" മികച്ച പ്രെറ്റ്-എ-പോർട്ടർ  (റെഡി ടു വെയർ )കളക്ഷൻ അവാർഡ് നേടി. നേഹ കെ ബിജുവിൻ്റെ "സിനസെൻസ്" ഏറ്റവും നൂതനമായ കളക്ഷനുള്ള അവാർഡ് നേടി. പ്രകൃതി സൗഹാർദത്തെ പ്രകീർത്തിക്കുന്ന  അപർണ ശശിയുടെ "നിയോ നാച്ചുറ" മെൻ്റേഴ്‌സ് ചോയ്‌സ് അവാർഡ്  കരസ്ഥമാക്കി. മികച്ച ഡിസൈൻ കളക്ഷൻ അവാർഡ് നേടിയ " സെലഷ്യൽ ലാമൻ്റ് " മായി കൺമണി പി എസ്  ഹൃദയം കവർന്നു.

സെലിബ്രിറ്റികൾ, വ്യവസായ പ്രൊഫഷണലുകൾ, ഫാഷൻ കൺസൾട്ടൻ്റുകൾ, മാധ്യമ രംഗത്തെ പ്രമുഖർ തുടങ്ങിയവർ പരിപാടിയിൽ പങ്കെടുത്തു, 

ട്രെൻഡ് പ്രവചനം, മെറ്റീരിയൽ തിരഞ്ഞെടുക്കൽ, പാറ്റേൺ സൃഷ്ടിക്കൽ എന്നിവയിൽ എ.ഐ യുടെ ഏകീകരണത്തിന് ഊന്നൽ നൽകുന്ന ആധുനിക പഠന സംവിധാനമാണ് ജെ.ഡി ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഫാഷൻ ടെക്‌നോളജി ഒരുക്കുന്നതെന്ന്  മാനേജിംഗ് ട്രസ്റ്റി  നീലേഷ് ദലാൽ, കൊച്ചിയിലെ  ഡയറക്ടർ (സൗത്ത്) സാന്ദ്ര ആഗ്നസ് ഡിസൂസ എന്നിവർ പറഞ്ഞു

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക